Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightത്രില്ലറിനൊപ്പം...

ത്രില്ലറിനൊപ്പം ഹ്യൂമർ; ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, അനൂപ് മേനോൻ ചിത്രം ആരംഭിച്ചു

text_fields
bookmark_border
Indrajith and anoop menon  New Movie Started
cancel

പ്രിയദർശന്റെ സഹസംവിധായകനായ വരുൺ.ജി. പണിക്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് വേളി യൂത്ത് ഹോസ്റ്റലിൽ ആരംഭിച്ചു. ഹൈലൈൻ പിക്ചേർസ് ഇൻ അസ്റ്റോസ്സിമേഷൻ വിത്ത് ലെമൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രകാശ്.ജിയും പ്രശസ്ത സംവിധായകൻ ദീപു കരുണാകരനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, അനൂപ് മേനോൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിലെ ആദ്യ ഷോട്ടിൽ അഭിനയിച്ചത് ഇന്ദ്രജിത്താണ്.

സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവർ തന്റെ ഒരാവശ്യവുമായി പൊലീസ് സ്റ്റേഷനിലെത്തുന്നു. അവിടുത്തെ ചില സംഭവവികാസങ്ങളിൽ അയാൾക്ക് ആ സ്റ്റേഷൻ വിട്ട പോകാൻ പറ്റാത്ത സാഹചര്യത്തിലേക്കെത്തുന്നതുമാണ് തില്ലർ ജോണറിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് .ത്രില്ലറിനൊപ്പം അൽപ്പം ഹ്യൂമർ പശ്ചാത്തലവും ഈ ചിത്രത്തിനുണ്ട്. ആര്യ ( ബഡായി ബംഗ്ളാവ് ഫെയിം) നായിക.

സാബു മോൻ, അർജുൻ നന്ദകുമാർ, ബിനോജ് കുളത്തൂർ ദീപു കരുണാകരൻ, സംവിധായകൻ - സുരേഷ് കൃഷ്ണ, അലൻസിയർ, ബിജു പപ്പൻ, ബാലാജി ശർമ്മ, സന്തോഷ് ദാമോദരൻ, അജിത് ധന്വന്തിരി, മല്ലികാ സുകുമാരൻ, പാർവ്വതി അരുൺ, അഞ്ജനാ അപ്പുക്കുട്ടൻ എന്നിവരാണ് മാറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രചന - അരുൺ കരിമുട്ടം,സംഗീതം - രാഹുൽ രാജ്,ചായാഗ്രഹണം - പ്രശാന്ത് കൃഷ്ണ,എഡിറ്റിംഗ് -എം.എസ് അയ്യപ്പൻ നായർ, കലാസംവിധാനം - സാബുറാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anoop menonIndrajith
News Summary - Indrajith and anoop menon New Movie Started
Next Story