ബോളിവൂഡ് നിർമാതാവ് റയാൻ സ്റ്റീഫൻ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsമുംബൈ: ബോളിവൂഡ് നിർമാതാവ് റയാൻ സ്റ്റീഫൻ കോവിഡ് ബാധിച്ച് മരിച്ചു. 'ഇന്ദു കി ജവാനി', 'ദേവി' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവാണ്. ശനിയാഴ്ച ഗോവയിലായിരുന്നു അന്ത്യം.
സംവിധായകൻ കരൺ ജോഹറിന്‍റെ ധർമ പ്രൊഡക്ഷൻസിലും റയാൻ സ്റ്റീഫൻ ഭാഗമായിട്ടുണ്ട്. ബോളിവുഡിലെ നിരവധി താരങ്ങൾ ഇദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അനുശോചനമർപ്പിച്ചു.
'ഇന്ദു കി ജവാനി'യിലെ താരം കിയറ അദ്വാനി, മറ്റ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, വരുൺ ധവാൻ, സംവിധായകൻ സുപാൻ വർമ, മനോജ് ബാജ്പേയീ, ഫർഹാൻ അക്തർ, പൂജ ഭട്ട് തുടങ്ങിയ നിരവധി പേർ അനുശോചനമറിയിച്ചു.
It's so so shocking for all of us who knew this gentle soul .It really can't be true!! I will miss you my friend RYAN ❤️ https://t.co/VDDkCMH6Kb
— manoj bajpayee (@BajpayeeManoj) May 29, 2021
റയാന്‍റെ സുഹൃത്തുക്കളും കുടുംബവും ഗോവയിലുണ്ടെന്നും സംസ്കാരത്തിനുള്ള ഒരുക്കം നടത്തുകയാണെന്നും 'ഇന്ദു കി ജവാനി' സംവിധാനം ചെയ്ത അഭിർ സെൻഗുപ്ത അറിയിച്ചു.
Saddened and shocked to hear about the passing of #RyanStephen. Gone too soon .. condolences to his family. RIP
— Farhan Akhtar (@FarOutAkhtar) May 29, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

