Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ട് വർഷത്തിന് ശേഷം ഇന്ത്യൻ 2 ചിത്രീകരണം പുന:രാരംഭിച്ചു...

text_fields
bookmark_border
200 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്
Indian 2:  Shankar resumes shoot of Kamal Haasan starrer Indian 2
cancel

ന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. രണ്ട് വർഷങ്ങൾക്ക് ശേഷം സിനിമയുടെ ചിത്രീകരണം പുന:രാരംഭിച്ചു. സംവിധായകൻ ശങ്കർ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. കമൽഹാസനും നടി കാജൽ അഗർവാളും സെപ്റ്റംബറിൽ ജോയിൻ ചെയ്യും.

കമൽഹാസനു കാജലിനുമൊപ്പം സിദ്ധാർഥ്, പ്രിയ ഭവാനി ശങ്കർ, ബേബി സിംഹ, ഗുരു സോമസുന്ദരം, ഡൽഹി ഗണഷ് എന്നിങ്ങനെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഒന്നാം ഭാഗത്തിൽ നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രം നന്ദു പൊതുവാളാണ് ഇന്ത്യ 2 ൽ അവതരിപ്പിക്കുന്നത്.

200 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഹോളിവുഡ് ആക്‌ഷന്‍ കോറിയോ ഗ്രാഫര്‍ റമാസന്‍ ബ്യുലറ്റ്, പീറ്റര്‍ ഹെയ്ന്‍, അനില്‍ അരസ് എന്നിവരാണ് സംഘട്ടനം ചിത്രീകരിക്കുക. രവി വർമ്മയാണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദാണ്. ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian 2: Shankar resumes shoot of Kamal Haasan starrer
Next Story