Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇന്ത്യയാണ് എല്ലാം......

ഇന്ത്യയാണ് എല്ലാം... കനേഡിയൻ പാസ്‍പോർട്ട് ഉപേക്ഷിക്കുന്നു - അക്ഷയ് കുമാർ

text_fields
bookmark_border
Akshay Kumar Breaks Silence Why He get  Indian Passport
cancel

താൻ കാനഡ പൗരത്വം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ. കനേഡിയന്‍ പൗരത്വത്തിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനം നേരിടേണ്ടി വന്നിട്ടുള്ള താരം പാസ്‍പോർട്ട് മാറ്റാൻ അപേക്ഷിച്ചതായും അറിയിച്ചിട്ടുണ്ട്.

പുതിയ ചിത്രമായ 'സെൽഫീ'യുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയിൽ ദേശീയ മാധ്യമമായ 'ആജ് തകി'നോടാണ് നടന്റെ വെളിപ്പെടുത്തൽ. കാനഡ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തുകയാണെന്ന് നടൻ പറഞ്ഞു.

'ഇന്ത്യ എനിക്ക് എല്ലാമാണ്. ഞാൻ നേടിയതും സ്വന്തമാക്കിയതുമെല്ലാം ഇവിടെനിന്നാണ്. അതിനെല്ലാം തിരിച്ചുനൽകാൻ ഒരു അവസരം ലഭിക്കുന്നതിൽ ഭാഗ്യവാനാണ് ഞാൻ. ഒന്നും അറിയാതെ ആളുകൾ ഓരോന്ന് പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നും.'-അക്ഷയ് കുമാർ പറഞ്ഞു.

‘1990-കളില്‍ തന്റെ കരിയര്‍ മോശം അവസ്ഥയിലൂടെയായിരുന്നു പോയത്. ആ കാലയളവില്‍ എന്റെ 15 ഓളം സിനിമകളാണ് തിയറ്ററുകളില്‍ പരാജയം നേരിട്ടത്’. സിനിമകളുടെ മോശം ബോക്‌സ് ഓഫീസ് പ്രകടനമാണ് കനേഡിയന്‍ പൗരത്വത്തിനായി് അപേക്ഷിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും താരം വെളിപ്പെടുത്തി.

അന്ന് രണ്ട് ചിത്രങ്ങൾ മാത്രമാണ് റിലീസ് ചെയ്യാനുണ്ടായിരുന്നത്. ഭാഗ്യത്തിന് അവ രണ്ടും സൂപ്പർഹിറ്റായി. അതോടെ സുഹൃത്ത് നാട്ടിലേക്ക് തിരിച്ചുപോയി വീണ്ടും ജോലി ആരംഭിക്കാൻ പറഞ്ഞു. പിന്നാലെ കുറച്ചുകൂടി ചിത്രങ്ങൾ എനിക്ക് ലഭിക്കുകയും ജോലി തുടരുകയും ചെയ്തു. അതോടെ പാസ്‍പോർട്ടിന്റെ കാര്യം താൻ മറന്നുപോയെന്നും നടൻ കൂട്ടിച്ചേർത്തു.

Show Full Article
TAGS:Akshay KumarCanadian passport
News Summary - India is everything to me: Akshay Kumar to renounce Canadian passport
Next Story