Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രജനിയുടെ 'ജയിലറിൽ' മോഹൻലാലും'; നടൻ എത്തുന്നത് വിന്റേജ് ലുക്കിൽ?

text_fields
bookmark_border
Rajinikanths Movie  Jailer Mohanlals  vintage look went viral
cancel

പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് രജനികാന്തിന്റെ 'ജയിലർ'. സൺ പിക്ചേഴ്സിന്റെ ബാനറിൽ നെൽസണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയിലർ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് എത്തുന്ന ചിത്രം ഏപ്രിൽ 14നാണ് തിയറ്ററുകളിൽ എത്തുന്നത്. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുകയാണ്.

നേരത്തെ ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാനവേഷത്തിൽ എത്തുന്നതായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാക്കളായ സൺപിക്ചേഴ്സ്. ജയിലർ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടൻ സിനിമയുടെ ഭാഗമായ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്. വിന്റേജ് ലുക്കിലുള്ള ചിത്രമാണ് പങ്കുവെച്ചരിക്കുന്നത്. മോഹൻലാലിന്റെ ലുക്ക് സോഷ്യൽ മിഡിയയിൽ വൈറലായിട്ടുണ്ട്.

ജയിലറിൽ ഒരു കാമിയോ റോളിലാണ് മോഹൻലാൽ എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നടന്റെ കഥാപാത്രത്തിനെ കുറിച്ചുളള ചർച്ചകൾ സോഷ്യൽ മീഡിയയിലും ആരാധകരുടെ ഇടയിലും പുരോഗമിക്കുകയാണ്.

മോഹൻലാലിനെ കൂടാതെ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും ജയിലറിന്റെ ഭാഗമാകുന്നുണ്ട്. തമന്നയാണ് നായിക. രജനിയുടെ മാസ് ആക്ഷൻ ചിത്രമാണ് ജയിലർ. ഒരു രാത്രി നടക്കുന്ന കഥയാണ് ചിത്രത്തിന്റേതെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - In Rajinikanth Movie Jailer Mohanlal's vintage look went viral
Next Story