Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ അല്ല, സാധാരണ പിതാവ്; ഇപ്പോഴുള്ള ജീവിതത്തെക്കുറിച്ച് ഇമ്രാൻ ഖാൻ

text_fields
bookmark_border
Imran Khan says he doesn’t have a nanny for his daughter, opens up about co-parenting with ex-wife Avantika
cancel

സാധാരണ ജീവിതമാണ് ഇപ്പോൾ നയിക്കുന്നതെന്ന് നടൻ ഇമ്രാൻ ഖാൻ. നേരത്തെ നൽകിയ അഭിമുഖത്തിൽ ആഡംബര ഭവനം ഉപേക്ഷിച്ചതിനെക്കുറിച്ച് നടൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ മകൾ ഇമാറക്കൊപ്പമുളള ജീവിതത്തെക്കുറിച്ച് പറയുകയാണ് നടൻ. വിവാഹമോചനത്തിന് ശേഷം ഇമ്രാൻ ഖാന്റെയും അവന്തിക മാലിക്കിന്റെയും തുല്യസംരക്ഷണയിലാണ് ഇമറ കഴിയുന്നത്.

' ഇമാറയുടെ കാര്യങ്ങളെല്ലാം ഞാൻ ഒറ്റക്കാണ് ചെയ്യുന്നത്. സഹായത്തിന് ആരുമില്ല. മകളെ രാവിലെ സ്കൂളിൽ കൊണ്ടാക്കുന്നതും ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതും ഞാൻ ഒറ്റക്കാണ്. ഏറ്റവും പ്രധാനം അവൾക്ക് ബാല്യകാല ഓർമകളും അനുഭവങ്ങളും വേണം. എന്റെ അച്ഛനാണ് എന്നെ ഡ്രൈവ് ചെയ്ത് സ്കൂളിൽ കൊണ്ടുപോയിരുന്നതെന്ന് അവൾ നാളെ ഓർക്കണം'- ഇമ്രാമൻ ഖാൻ,

' വിവാഹമോചനത്തെക്കുറിച്ചും മകളുടെ കോ-പാരന്റിങ്ങിനെക്കുറിച്ചും ഇമ്രാൻ അഭിമുഖത്തിൽ സംസാരിച്ചു. എന്റെ മകൾക്ക് 10 വയസ് തികയുകയാണ്. എന്റേയും അവന്തികയുടേയും തുല്യ സംരക്ഷണയിലാണ് മകൾ കഴിയുന്നത്. ദിവസങ്ങൾ ഞങ്ങൾ പകുത്തു. വ്യാഴം മുതൽ ഞായർ വരെയാണ് മകൾ എന്നോടൊപ്പമുള്ളത്. ഞാനും അവന്തികയും നിയമപരമായി വിവാഹമോചനം നേടിയവരാണ്. പേപ്പറുകൾ ഒപ്പിട്ടു. ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞു'- ഇമ്രാൻ കൂട്ടിച്ചേർത്തു.

2018 ൽ പുറത്തിറങ്ങിയ 'ജാനെ തു യാ ജാനെ ന' എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിൽ എത്തിയ ഇമ്രാൻ ഖാൻ ഇപ്പോൾ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. 2015 ൽ പുറത്തിറങ്ങിയ കട്ട് ഭട്ടിയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Imran Khan says he doesn’t have a nanny for his daughter, opens up about co-parenting with ex-wife Avantika
Next Story