Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightലാലു അലക്സ്‌...

ലാലു അലക്സ്‌ പ്രധാനവേഷത്തിലെത്തുന്ന 'ഇമ്പം' ടൈറ്റിൽ ലുക്ക് പോസ്റ്റർ

text_fields
bookmark_border
ലാലു അലക്സ്‌ പ്രധാനവേഷത്തിലെത്തുന്ന ഇമ്പം ടൈറ്റിൽ ലുക്ക് പോസ്റ്റർ
cancel

ബ്രോ ഡാഡിക്ക് ശേഷം ലാലു അലക്‌സ് മുഴുനീള വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം 'ഇമ്പ'ത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്‌ പുറത്തിറക്കി. ബംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്ര നിര്‍മ്മിച്ച് ശ്രീജിത്ത് ചന്ദ്രന്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ലാലു അലക്സിനെ കൂടാതെ ദീപക് പറമ്പോള്‍, മീര വാസുദേവ്, ദര്‍ശന, ഇര്‍ഷാദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ചിത്രത്തില്‍ കലേഷ്‌ രാമാനന്ദ് (ഹൃദയം ഫെയിം), ദിവ്യ എം. നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങി നിരവധി അഭിനേതാക്കൾ അണിനിരക്കുന്നു.


ഒരു പഴയകാല പബ്ലിഷിങ് ഹൗസ് നടത്തിപ്പുകാരനായ കരുണാകരന്റെയും സ്ഥാപനത്തില്‍ അവിചാരിതമായി കടന്നു വരുന്ന കാര്‍ട്ടൂണിസ്റ്റ് നിധിന്‍ എന്ന ചെറുപ്പക്കാരന്റെയും ജീവിതത്തില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്ന മുഴുനീള ഫാമിലി എന്റര്‍ടൈനറാണിത്. ജയഹരിയാണ് സംഗീതം ഒരുക്കുന്നത്.

ഛായാഗ്രഹണം: നിജയ് ജയന്‍, എഡിറ്റിങ്: കുര്യാക്കോസ് കുടശ്ശെരില്‍, സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, ഗാനരചന: വിനായക് ശശികുമാര്‍, ആര്‍ട്ട്‌: ആഷിഫ്‌ എടയാടന്‍, കോസ്റ്റ്യൂം: സൂര്യ ശേഖര്‍, മേക്കപ്പ്: മനു മോഹന്‍, പ്രോഡക്ഷന്‍ കൺട്രോളർ: ഷബീര്‍ മലവെട്ടത്ത്, അസോസിയേറ്റ് ഡയറക്ടര്‍: ജിജോ ജോസ്, പ്രൊജക്റ്റ്‌ ഡിസൈനര്‍: അബിന്‍ എടവനക്കാട്, പി.ആർ.ഒ: പി. ശിവപ്രസാദ്, ഡിസൈൻ: ഷിബിൻ ബാബു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Imbam Movie
News Summary - Imbam movie title poster
Next Story