Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യ പ്രവർത്തകർക്കെതിരെ ആക്രമണം പ്രോൽസാഹിപ്പിക്കുന്നു; സണ്ണി ഡിയോളിന്റെ ‘സൂര്യ’ക്കെതിരെ ഐ.എം.എ

text_fields
bookmark_border
ആരോഗ്യ പ്രവർത്തകർക്കെതിരെ ആക്രമണം പ്രോൽസാഹിപ്പിക്കുന്നു; സണ്ണി ഡിയോളിന്റെ ‘സൂര്യ’ക്കെതിരെ ഐ.എം.എ
cancel

ബോളിവുഡ് താരം സണ്ണി ഡിയോളിന്റെ പുതിയ ചിത്രമായ 'സൂര്യ: അന്ത് സേ ആരംഭ് തക്' റിലീസിനൊരുങ്ങുന്നതിനിടെ വിവാദം. ചിത്രത്തിലെ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ചിത്രീകരണത്തിനെതിരെ രൂക്ഷമായ പ്രതിഷേധവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയം ഉന്നയിച്ച് സംഘടന, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് ഔദ്യോഗികമായി കത്തയക്കുകയും ചെയ്തു.

ചിത്രത്തിന്റെ ട്രെയിലറുകളും പ്രൊമോ മെറ്റീരിയലുകളും മെഡിക്കൽ രംഗത്തെ അഴിമതിയെയും അധാർമിക രീതികളെയും പൊതുവായി ചിത്രീകരിക്കുകയും ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരായ അതിക്രമങ്ങളെ മഹത്വവീകരിക്കുകയും ചെയ്യുന്നു എന്നാണ് ഐ.എം.എയുടെ പ്രധാന ആരോപണം. ആരോഗ്യമേഖലയിൽ അപൂർവ്വമായി സംഭവിക്കുന്ന കാര്യങ്ങളെ മുഴുവൻ ഡോക്ടർമാർക്കും മേൽ ചാർത്തിക്കൊടുക്കുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും ജീവൻ രക്ഷിക്കാൻ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. ഒപ്പം സിനിമയുടെ ഉള്ളടക്കം നിയമവിരുദ്ധമാണെന്ന് കണ്ടാല്‍ ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്നും അല്ലെങ്കിൽ കർശനമായ തിരുത്തലുകൾ വരുത്തണമെന്നും ഐ.എം.എ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഈ വിവാദങ്ങളോട് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ പ്രതികരിച്ചിരിക്കുന്നത് ചിത്രം ഇതുവരെ സർട്ടിഫിക്കേഷനായി സമർപ്പിച്ചിട്ടില്ലെന്നാണ്. അതായത് ബോർഡ് ഇതുവരെ ചിത്രത്തിന്റെ ഉള്ളടക്കം പരിശോധിക്കുകയോ ഔദ്യോഗികമായി അനുമതി നൽകുകയോ ചെയ്തിട്ടില്ല.

മലയാളത്തിൽ വൻ വിജയമായ ജോജു ജോർജ് നായകനായ 'ജോസഫ്' എന്ന ക്രൈം ത്രില്ലർ ചിത്രത്തിന്റെ ഔദ്യോഗിക ഹിന്ദി റീമേക്കാണ് 'സൂര്യ'. വ്യക്തിപരമായ ദുരന്തങ്ങളെത്തുടർന്ന് മെഡിക്കൽ സംവിധാനങ്ങളുമായി ഏറ്റുമുട്ടേണ്ടി വരുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ഒറിജിനൽ മലയാളം പതിപ്പായ 'ജോസഫ്' പ്രദർശനത്തിന് എത്തിയപ്പോഴും ചിത്രത്തിലെ അവയവക്കടത്തുമായി ബന്ധപ്പെട്ട പ്രമേയം കേരളത്തിലെ ഐ.എം.എയുടെ എതിർപ്പുകൾക്ക് കാരണമായിരുന്നു എന്നത് ശ്രദ്ധേയമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IMA against Sunny Deol's 'Surya' for promoting attacks on health workers
Next Story