Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഐ.എഫ്.എഫ്.കെ:...

ഐ.എഫ്.എഫ്.കെ: തിരുവനന്തപുരം മേഖല പതിപ്പിന് ഇന്ന് കൊടിയിറങ്ങും

text_fields
bookmark_border
iffk 2021
cancel

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച് രാ​പ​ക​ലു​ക​ൾ നീ​ണ്ട 25ാമ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല പ​തി​പ്പി​ന് ഇ​ന്ന് കൊ​ടി​യി​റ​ങ്ങും. അ​വ​സാ​ന​ദി​ന​മാ​യ ഇ​ന്ന് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ആ​റു മ​ത്സ​ര ചി​ത്ര​ങ്ങ​ൾ അ​ട​ക്കം 24 ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. ദി ​നെ​യിം​സ് ഓ​ഫ് ദി ​ഫ്ല​വ​ർ, ബി​ലെ​സു​വ​ർ, ഡെ​സ്​​റ്റെ​റോ, ദി​സ് ഈ​സ് നോ​ട്ട് എ ​ബ​റി​യ​ൽ, ഇ​റ്റ്സ് എ ​റെ​സ​റ​ക്​​ഷ​ൻ, ബേ​ർ​ഡ് വാ​ച്ചി​ങ് എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലെ മ​ത്സ​ര​ചി​ത്ര​മാ​യ 'ഹാ​സ്യ'​ത്തിെൻറ ര​ണ്ടാ​മ​ത്തെ പ്ര​ദ​ർ​ശ​ന​വും ഇ​ന്നു​ണ്ടാ​കും. മ​ല​യാ​ള സി​നി​മ​യി​ൽ വീ​ണ്ടും പു​ത്ത​ൻ പ​രീ​ക്ഷ​ണ​വു​മാ​യി എ​ത്തി​യ ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​യു​ടെ 'ചു​രു​ളി' നി​റ​ഞ്ഞ സ​ദ​സ്സി​ലാ​ണ് പ്ര​ദ​ർ​ശി​ച്ച​ത്. മോ​ഹി​ത് പ്രി​യ​ദ​ര്‍ശി​യു​ടെ കൊ​സ, കി​യോ​ഷി കു​റൊ​സോ​വ​യു​ടെ വൈ​ഫ് ഓ​ഫ് സ്പൈ ​എ​ന്നി​വ​യും മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി.

മേ​ള​യി​ലെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്​​ട​ചി​ത്രം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള വോ​ട്ടി​ങ്​ ആ​രം​ഭി​ച്ചു. മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലെ 14 ചി​ത്ര​ങ്ങ​ളാ​ണ് വോ​ട്ടി​ങ്ങി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന ച​ല​ച്ചി​ത്ര​മേ​ള​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film festivalflagged offIFFK 202
News Summary - IFFK: The Thiruvananthapuram regional edition will be flagged off today
Next Story