Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഐ.എഫ്.എഫ്.കെ:...

ഐ.എഫ്.എഫ്.കെ: ഭരണകൂടത്തെയും തിരശ്ശീലയെയും പൊള്ളിച്ച് അഞ്ചാം ദിനം

text_fields
bookmark_border
iffk
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ പ്ര​മേ​യ​ങ്ങ​ൾ കൊ​ണ്ട് ഭ​ര​ണ​കൂ​ട​ത്തെ​യും തി​ര​ശ്ശീ​ല​യെ​യും പൊ​ള്ളി​ച്ച്​ കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ അ​ഞ്ചാം ദി​നം. യു​ദ്ധ​വും ആ​ഭ്യ​ന്ത​ര ക​ല​ഹ​വും ക​ലു​ഷി​ത​മാ​ക്കി​യ അ​ഫ്‌​ഗാ​നി​ലെ ഗ​ർ​ഭി​ണി​ക​ളാ​യ മൂ​ന്ന് സ്ത്രീ​ക​ളു​ടെ പ്ര​യാ​സ​മേ​റി​യ ജീ​വി​തം പ്ര​മേ​യ​മാ​ക്കി​യ ഹ​വ മ​റി​യം അ​യ്ഷ, ഇ​റാ​ൻ- ഇ​റാ​ഖ് യു​ദ്ധ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ത്രീ​ക​രി​ച്ച മ​റൂ​ൺ​ഡ് ഇ​ൻ ഇ​റാ​ഖ്, അ​ഫ്ഗാ​നി​സ്താ​നി​ലെ ആ​ഭ്യ​ന്ത​ര യു​ദ്ധം പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ കു​ടും​ബ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ഓ​പ്പി​യം വാ​ർ, കൊ​ച്ചി​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം പ​റ​യു​ന്ന താ​ര രാ​മാ​നു​ജ​ന്‍റെ മ​ല​യാ​ള ചി​ത്രം നി​ഷി​ദ്ധോ തു​ട​ങ്ങി​യ​വ​യാ​ണ്​ ചൊ​വ്വാ​ഴ്ച പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

സ​ഹ്‌​റ ക​രീ​മി​യു​ടെ ഹ​വ മ​റി​യം ആ​യി​ഷ, ട​ർ​ക്കി​ഷ് ചി​ത്രം ബ്ര​ദേ​ഴ്​​സ് കീ​പ്പ​ർ, ജു​ഹോ കു​വോ​സ്മാ​നെ​ന്‍റെ ക​മ്പാ​ർ​ട്ട്മെ​ന്‍റ് ന​മ്പ​ർ സി​ക്സ്​ എ​ന്നി​വ​യു​ടെ ആ​ദ്യ പ്ര​ദ​ർ​ശ​ന​മ​ട​ക്കം ചൊ​വ്വാ​ഴ്ച 71 ലോ​ക​സി​നി​മ​ക​ളാ​ണ് പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തി​യ​ത്.

സ​മ​കാ​ലി​ക ജീ​വി​ത​ത്തി​ന്‍റെ കാ​പ​ട്യ​ങ്ങ​ളെ തു​റ​ന്നു​കാ​ട്ടി ബാ​ല്യ​കാ​ല​ത്തി​ന്‍റെ വി​ശു​ദ്ധി​യെ​യും ന​ന്മ​ക​ളെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ജ​യ​രാ​ജി​ന്‍റെ 'നി​റ​യെ ത​ത്ത​ക​ളു​ള്ള മ​രം' നി​റ​ഞ്ഞ സ​ദ​സ്സി​ലാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ആ​റാം ദി​ന​മാ​യ ബു​ധ​നാ​ഴ്ച ലോ​ക സി​നി​മ​യി​ലെ 25 ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 69 സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.

പു​രു​ഷാ​ധി​പ​ത്യ​ത്തി​നെ​തി​രെ യു​വ​തി ന​ട​ത്തു​ന്ന പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന അ​ൽ​ബേ​നി​യ​ൻ ചി​ത്രം ഹൈ​വ്, മാ​ലി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലെ പ്ര​ണ​യ​ക​ഥ മാ​ലി ട്വി​സ്റ്റ്, എ ​ഹീ​റോ, ഫ്രാ​ൻ​സ്, ബെ​ല്ലാ​ർ​ഡ് ഓ​ഫ് വൈ​റ്റ് കൗ,107 ​മ​ദേ​ഴ്സ് തു​ട​ങ്ങി​യ​വ​യാ​ണ് ബു​ധ​നാ​ഴ്ച തി​ര​ശ്ശീ​ല​യി​ലെ​ത്തു​ന്ന​ത്.ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​യ അ​ധ്യാ​പി​ക​യു​ടെ ജീ​വി​തം പ്ര​മേ​യ​മാ​ക്കി​യ അ​പ​ർ​ണ സെ​ൻ ചി​ത്രം 'ദി ​റേ​പ്പി​സ്റ്റ്' ഉ​ൾ​പ്പെ​ടെ 50 ചി​ത്ര​ങ്ങ​ളു​ടെ മേ​ള​യി​ലെ അ​വ​സാ​ന പ്ര​ദ​ർ​ശ​ന​ത്തി​നും ബു​ധ​നാ​ഴ്ച വേ​ദി​യാ​കും. ബെ​ർ​ലി​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ, അ​ന്റാ​ലി​യ ഫി​ലിം ഫെ​സ്റ്റി​വ​ൽ, അ​ങ്കാ​റ ഫി​ലിം ഫെ​സ്റ്റി​വ​ൽ, ഏ​ഷ്യ പ​സ​ഫി​ക് സ്‌​ക്രീ​ൻ തു​ട​ങ്ങി 23 മേ​ള​ക​ളി​ൽ പു​ര​സ്‌​കാ​ര​ങ്ങ​ൾ നേ​ടി​യ ട​ർ​ക്കി​ഷ് ചി​ത്രം ബ്ര​ദേ​ഴ്​​സ് കീ​പ്പ​റി​ന്‍റെ ര​ണ്ടാ​മ​ത്തെ പ്ര​ദ​ർ​ശ​ന​വും ബു​ധ​നാ​ഴ്ച​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffk 2022
News Summary - IFFK: The fifth day of burning the government and the curtain
Next Story