Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightചലച്ചിത്ര മേള;...

ചലച്ചിത്ര മേള; തലശ്ശേരിയിലും ഒഴിവാക്കൽ വിവാദം

text_fields
bookmark_border
ചലച്ചിത്ര മേള; തലശ്ശേരിയിലും ഒഴിവാക്കൽ വിവാദം
cancel

ക​ണ്ണൂ​ർ: അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്ര​മേ​ള​ക്ക്​ നാ​ളെ തി​രി​തെ​ളി​യി​ക്കാ​നി​രി​ക്കെ ത​ല​ശ്ശേ​രി​യി​ലും ഒ​ഴി​വാ​ക്ക​ൽ വി​വാ​ദം. സം​സ്​​ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ്​ ജേ​താ​വും കൂ​ത്തു​റ​പ​മ്പ്​ സ്വ​ദേ​ശി​യു​മാ​യ സം​വി​ധാ​യ​ക​ൻ ടി. ​ദീ​പേ​ഷാ​ണ്​ ത​ന്നെ മേ​ള​യി​ൽ ക്ഷ​ണി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ജ​ന്മ​നാ​ട്ടി​ൽ ആ​ദ്യ​മാ​യി മേ​ള​യെ​ത്തി​യി​ട്ടും ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ നി​ന്ന​ട​ക്കം ഒ​ഴി​വാ​ക്കി​യെ​ന്ന്​ ദീ​പേ​ഷ്​ പ​റ​ഞ്ഞു. എ​ന്നാ​ൽ, ദീ​പേ​ഷി​െൻറ സി​നി​മ മേ​ള​യി​ലേ​ക്ക്​ തി​ര​ഞ്ഞെ​ടു​ക്കാ​ത്ത​തി​നാ​ലാ​ണ്​ അ​ദ്ദേ​ഹം ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തെ​ന്ന്​ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ്ര​തി​ക​രി​ച്ചു. എ​ല്ലാ​കാ​ല​ങ്ങ​ളി​ലും സം​വി​ധാ​യ​ക​ർ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്​ അ​വ​രു​ടെ സി​നി​മ മേ​ള​യി​ലേ​ക്ക്​ തി​ര​ഞ്ഞെ​ടു​ക്കാ​തി​രി​ക്കു​േ​മ്പാ​ഴാ​ണ്.

മു​മ്പ്​ ദീ​പേ​ഷി​െൻറ ചി​ത്രം മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. അ​ന്നൊ​ന്നും അ​ദ്ദേ​ഹം ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. അ​ദ്ദേ​ഹം മേ​ള​യു​ടെ ജൂ​റി അം​ഗ​വു​മാ​യി​രു​ന്നു. അ​ന്നൊ​ന്നു​മി​ല്ലാ​ത്ത പ്ര​ശ്​​നം​ ദീ​പേ​ഷ്​ ഇ​പ്പോ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്​ അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​ണ്. ത​ല​ശ്ശേ​രി​യി​ലെ മേ​ള​ക്ക്​ ശ്രീ​നി​വാ​സ​നെ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​നാ​രോ​ഗ്യം കാ​ര​ണം എ​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം അ​റി​യി​ച്ചി​ട്ടു​ണ്ട്.

സം​വി​ധാ​യ​ക​ൻ സ​ലീം അ​ഹ​മ്മ​ദി​നെ​യും ത​ല​ശ്ശേ​രി​യി​ലെ മേ​ള​യി​ലേ​ക്ക്​ ക്ഷ​ണി​ച്ചി​ട്ടു​​​ണ്ടെ​ന്നും ക​മ​ൽ പ​റ​ഞ്ഞു. എ​റ​ണാ​കു​ള​ത്ത്​ ന​ട​ന്ന മേ​ള​യി​ൽ ന​ട​ൻ സ​ലീം​കു​മാ​റി​​നെ ക്ഷ​ണി​ച്ചി​ല്ലെ​ന്ന വി​വാ​ദം നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ത​ല​ശ്ശേ​രി​യി​ലും ഒ​​ഴി​വാ​ക്ക​ൽ വി​വാ​ദം ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്.

ഇ​തി​നി​ടെ, ദീ​പേ​ഷി​െൻറ ആ​രോ​പ​ണം അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ മേ​ള​യി​ലേ​ക്ക്​ ക്ഷ​ണി​ച്ചി​രു​ന്ന​താ​യി സം​ഘാ​ട​ക​ർ ത​ന്നെ അ​റി​യി​ച്ച​താ​യും എ.​എ​ൻ. ഷം​സീ​ർ എം.​എ​ൽ.​എ പ്ര​തി​ക​രി​ച്ചു. എ​ന്നാ​ൽ, എം.​എ​ൽ.​എ​യെ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​യി​രി​ക്കു​െ​മ​ന്ന്​ ദീ​പേ​ഷ്​ പ​റ​ഞ്ഞു. മേ​ള​യു​ടെ ഭാ​ഗ​മാ​യി ത​ല​ശ്ശേ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച ചി​ത്ര​തി​ര​ശ്ശീ​ല​യി​ലേ​ക്ക്​ പോ​ലും ത​ന്നെ ക്ഷ​ണി​ച്ചി​ട്ടി​ല്ല. ക്ഷ​ണി​ച്ചു എ​ന്ന്​ തെ​ളി​യി​ച്ചാ​ൽ ക​ലാ-​പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ദീ​​പേ​ഷ്​ വ്യ​ക്​​ത​മാ​ക്കി.

ചൊ​വ്വാ​ഴ്​​ച മു​ത​ൽ 27വ​രെ​യാ​ണ്​ ത​ല​ശ്ശേ​രി ലി​ബ​ർ​ട്ടി മൂ​വി കോം​പ്ല​ക്​​സി​ൽ മേ​ള ന​ട​ക്കു​ന്ന​ത്. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ക​റ​ക്കു​ക​മ്പ​നി​യാ​ണെ​ന്നും സ​ലീം കു​മാ​റി​​നെ മേ​ള​യി​ലേ​ക്ക്​ ക്ഷ​ണി​ക്കാ​തി​രു​ന്ന​ത്​ ഗ്ലാ​മ​ർ താ​രം അ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണം ദീ​േ​പ​ഷ്​ നേ​ര​ത്തെ ഉ​ന്ന​യി​ച്ചി​രു​ന്നു. കൂ​ത്തു​പ​റ​മ്പ്​ ന​ഗ​ര​സ​ഭ മു​ൻ അ​ധ്യ​ക്ഷ​യും നി​ല​വി​ൽ ക​ർ​ഷ​ക സം​ഘം സം​സ്​​ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ സി.​വി. മാ​ലി​നി​യു​ടെ മ​ക​നാ​ണ്​ ദീ​പേ​ഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThalasseryIFFK 2021
News Summary - IFFK; controversy in Thalassery too
Next Story