'എനിക്ക് മലയാള ഭാഷ നന്നായി അറിയാമായിരുന്നെങ്കിൽ ഞാൻ അവിടെ തന്നെ അഭിനയ ജീവിതം നയിച്ച് സ്ഥിരതാമസമാക്കുമായിരുന്നു' -ആൻഡ്രിയ
text_fieldsആൻട്രിയ ജെർമിയ
അന്നയും റസൂലും എന്ന സിനിയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ആൻഡ്രിയ. കെവിനും ആൻഡ്രിയ ജെറമിയയും പ്രധാന വേഷങ്ങളിൽ എത്തുന്ന 'മാസ്ക്' നവംബർ 21 ന് റിലീസ് ചെയ്തു. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടി ആൻഡ്രിയ മാധ്യമങ്ങളുമായി സംവദിക്കവെ മലയാളത്തിൽ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന രീതി തമിഴ് സിനിമയെ അപേക്ഷിച്ച് വളരെ ശക്തവും അഗാതവുമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
'മലയാളത്തിൽ എഴുതപ്പെടുന്ന കഥാപാത്രങ്ങളുടെ ഗുണനിലവാരം അസാധാരണമാണ്. എനിക്ക് മലയാള ഭാഷ നന്നായി അറിയാമായിരുന്നെങ്കിൽ ഞാൻ അവിടെ തന്നെ അഭിനയ ജീവിതം നയിച്ച് സ്ഥിരതാമസമാക്കുമായിരുന്നു' ആൻഡ്രിയ ജെറമിയ പറഞ്ഞു. മലയാള സിനിമയിലെ കലാകാരന്മാർക്ക് നൽകുന്ന ബഹുമാനം, തിരക്കഥകളിൽ കാണപ്പെടുന്ന മനുഷ്വത്വം, അഭിനയ വൈഭവത്തെ വിലമതിക്കുന്ന സംസ്കാരം എന്നിവയാണ് തന്നിൽ ഈ ആശയം സൃഷ്ടിച്ചതെന്നും അവർ വിശദീകരിച്ചു.
'കഥയിൽ അവർക്ക് ഇഷ്ടപ്പെട്ട ഒരു കഥാപാത്രത്തെ ലഭിച്ചാൽ അത് നായകനായാണോ അതോ സഹകഥാപാത്രമാണോ എന്നത് അവർക്ക് പ്രശ്നമല്ല. നാല് കോടി രൂപ ബജറ്റിൽ നിർമ്മിച്ച ഒരു സിനിമക്കുപോലും ഉള്ളടക്കത്തിന്റെ പേരിൽ മാത്രം 100 കോടി രൂപ സമാഹരിക്കാൻ കഴിയും. ഇത് മലയാളത്തിൽ മാത്രമേ സാധ്യമാകൂ.' ആൻഡ്രിയ പറഞ്ഞു. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന സിനിമയിൽ ആൻഡ്രിയ അവതരിപ്പിച്ച അന്ന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഫഹദിനൊപ്പം മികച്ച പ്രകടനം കാഴ്ചവച്ച ആൻഡ്രിയ ലണ്ടൻ ബ്രിഡ്ജ്, ലോഹം എന്നീ സിനിമകളിലും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

