Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.ഡി.എസ്.എഫ്.എഫ്.കെ: പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ തരൂർ

text_fields
bookmark_border
Congress MP Shashi Tharoor responding to the Vande Mataram controversy
cancel
camera_alt

ശശി തരൂർ

ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന 18ാമ​ത് അ​ന്താ​രാ​ഷ്ട്ര ഡോ​ക്യു​മെ​ന്റ​റി- ഹ്ര​സ്വ​ചി​ത്ര മേ​ള​യി​ലേ​ക്ക് (ഐ.​ഡി.​എ​സ്.​എ​ഫ്.​എ​ഫ്.​കെ) തി​ര​ഞ്ഞെ​ടു​ത്ത 31 സി​നി​മ​ക​ൾ​ക്ക് പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ശ​ശി ത​രൂ​ർ.

ലോ​ക സി​നി​മ​യി​ലെ മി​ക​ച്ച സൃ​ഷ്ടി​ക​ൾ​ക്ക് ഇ​ടം ന​ൽ​കു​ന്ന ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​ക​ര​മാ​യ പാ​ര​മ്പ​ര്യ​ത്തെ വ​ഞ്ചി​ക്കു​ന്ന​താ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് പ്ര​ദ​ർ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ചു​ള്ള പ​ത്ര​വാ​ർ​ത്ത പ​ങ്കു​വെ​ച്ച് ത​രൂ​ർ എ​ക്സി​ൽ കു​റി​ച്ചു. 31 സി​നി​മ​ക​ൾ​ക്ക് പ്ര​ദ​ർ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ച വി​വ​ര​മ​റി​ഞ്ഞ് ഞെ​ട്ടി​പ്പോ​യി.

ന​മ്മു​ടെ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ ക​രു​ത്തു​ക​ളി​ലൊ​ന്നാ​യ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള ആ​ക്ര​മ​ണം കൂ​ടി​യാ​ണി​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള ക​ലാ​കാ​ര​ന്മാ​ർ, സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ, എ​ഴു​ത്തു​കാ​ർ എ​ന്നി​വ​ർ​ക്കി​ട​യി​ൽ ഇ​ന്ത്യ​ക്കു​ള്ള സ​ൽ​പേ​രി​ന് ഈ ​ന​ട​പ​ടി വ​ലി​യ ആ​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്നും വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തെ ടാ​ഗ് ചെ​യ്തു​കൊ​ണ്ട് അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു.

ത​രൂ​രി​ന്റെ വി​മ​ർ​ശ​ന​ത്തി​ന് പി​ന്നാ​ലെ, മേ​ള​യി​ലെ ഒ​രു ചി​ത്ര​ത്തി​നും പ്ര​ദ​ർ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ചി​ട്ടി​ല്ലെ​ന്നും പ​ല ചി​ത്ര​ങ്ങ​ളും വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും അ​തോ​റി​റ്റി​ക​ളു​ടെ​യും പ​രി​ശോ​ധ​ന​യി​ലാ​ണെ​ന്നും അ​വ​ലോ​ക​ന​ത്തി​ന് ശേ​ഷ​മേ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കൂ​വെ​ന്നും വ്യ​ക്ത​മാ​ക്കി വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം രം​ഗ​ത്തു​വ​ന്നു.

മേ​ള​ക്കാ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സ​മ​ർ​പ്പി​ച്ച 347 ചി​ത്ര​ങ്ങ​ളി​ൽ 20 എ​ണ്ണം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും നാ​ലെ​ണ്ണം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും, ഓ​രോ​ന്ന് വീ​തം പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും സെ​ൻ​സ​ർ ബോ​ർ​ഡി​ന്റെ​യും പ​രി​ശോ​ധ​ന​യി​ലാ​ണ്. ആ​റ് ചി​ത്ര​ങ്ങ​ളു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ തേ​ടി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IDSFFK screening denial: Tharoor slams Centre
Next Story