Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതലൈവന്​ പിറന്നാൾ...

തലൈവന്​ പിറന്നാൾ ആശംസകളുമായി കിങ്​ ഖാൻ; 'നിങ്ങളെ ഞാൻ വളരെയധികം സ്​നേഹിക്കുന്നു'

text_fields
bookmark_border
തലൈവന്​ പിറന്നാൾ ആശംസകളുമായി കിങ്​ ഖാൻ; നിങ്ങളെ ഞാൻ വളരെയധികം സ്​നേഹിക്കുന്നു
cancel

ശനിയാഴ്​ച 70ാം പിറന്നാൾ ആഘോഷിച്ച തമിഴ്​ സൂപ്പർതാരം രജനീകാന്തിന്​ ആശംസകളുമായി ഷാരൂഖ്​ ഖാൻ. സമൂഹമാധ്യമങ്ങളിലൂടെയാണ്​ അദ്ദേഹം പിറന്നാൾ ആശംസ നേർന്നത്​. 'ജന്മദിനാശംസകൾ രജനീകാന്ത്. ഒരേയൊരു തലൈവനിൽ നിന്നുള്ള അമാനുഷികമായ മറ്റൊരു വർഷംകൂടി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. താങ്കൾക്ക് എല്ലായ്പ്പോഴും ആരോഗ്യവും സന്തോഷവും നേരുന്നു രജനീകാന്ത് സർ. നിങ്ങളെ ഞാൻ വളരെയധികം സ്നേഹിക്കുന്നു'-കിങ് ഖാൻ ട്വിറ്ററിൽ കുറിച്ചു.


2013 ൽ പുറത്തിറങ്ങിയ ചെന്നൈ എക്‌സ്പ്രസ് സിനിമയിലെ ഗാനമായ ലുങ്കി ഡാൻസിൽ നിന്നുള്ള ചി​ത്രവും ഷാരൂഖ്​ പങ്കുവച്ചിട്ടുണ്ട്​. ഷാരൂഖ് ഖാ​െൻറ 2011 ൽ പുറത്തിറങ്ങിയ റാ വൺ എന്ന ചിത്രത്തിൽ രജനീകാന്ത് അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു. ശനിയാഴ്​ചയാണ്​ രജനികാന്തിന് 70 വയസ്​ തികഞ്ഞത്​. ജന്മദിനത്തിൽ ആരാധകരിൽ നിന്നും ഇന്ത്യയിലെ മറ്റ്​ താരങ്ങളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ആയിരക്കണക്കിന്​ ജന്മദിനാശംസകളാണ്​ അദ്ദേഹത്തിന്​ ലഭിച്ചത്​. ബോളിവുഡ്​ നടൻ അക്ഷയ് കുമാറും രജനിക്ക്​ ആശംസകൾ അറിയിച്ചിട്ടുണ്ട്​.

'സ്‌ക്രീനിൽ അമാനുഷികനും ജീവിതത്തിൽ അതിമനോഹരനായ മനുഷ്യനും...നിങ്ങളുമായി സ്‌ക്രീൻ പങ്കിടുന്നത് ഭാഗ്യമായി തോന്നുന്നു സർ. ആരോഗ്യവും സൗഖ്യവും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു. ജന്മദിനാശംസകൾ രജനി സാർ'-അക്ഷയ് കുമാർ ട്വിറ്റിൽ കുറിച്ചു. രജനീകാന്ത്​ കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കുന്നതി​െൻറ ചിത്രം മകൾ സൗന്ദര്യ പങ്കുവച്ചിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanRajinikanthBirthdaythalaiva
Next Story