Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശക്തിമാൻ തിരിച്ചുവരുന്നു..! ബിഗ് സ്ക്രീനിലേക്ക്, നായകനായി സൂപ്പർതാരം..?
cancel

ശക്തിമാൻ തിരിച്ചുവരുന്നു..! ബിഗ് സ്ക്രീനിലേക്ക്, നായകനായി സൂപ്പർതാരം..?

text_fields
bookmark_border

തൊണ്ണൂറുകളിലെ ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകരുടെ ഹരമായിരുന്ന സൂപ്പർഹീറോ ശക്തിമാൻ തിരിച്ചെത്തുന്നു. സോണി പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ വലിയ ബജറ്റിൽ ബിഗ് സ്ക്രീനിലേക്കായിരിക്കും ഇന്ത്യയുടെ ആദ്യത്തെ പ്രാദേശിക സൂപ്പർ ഹീറോയുടെ തിരിച്ചുവരവ്. സോണി പിക്‌ച്ചേഴ്‌സ് അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിട്ടുണ്ട്. ലോകത്താകമാനം നിരവധി സൂപ്പർ ഹീറോ ചിത്രങ്ങൾ വൻ വിജയങ്ങൾ സ്വന്തമാക്കിയ സാഹചര്യത്തിൽ നമ്മുടെ പ്രാദേശിക സൂപ്പർ ഹീറോക്ക് വരാൻ സമയമായെന്ന് വീഡിയോക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ സോണി പിക്‌ച്ചേഴ്‌സ് പറഞ്ഞു.

ശക്തിമാന്റെ ഉദയം കാണിക്കുന്ന ടീസറിൽ മുമ്പത്തെ പരമ്പരയിലുണ്ടായിരുന്ന മാധ്യമപ്രവർത്തകൻ ഗംഗാധർ ശാസ്ത്രിയുടെ സിഗ്‌നേച്ചർ വസ്തുക്കളായ ക്യാമറ, കട്ടിക്കണ്ണട തുടങ്ങിയവയും ശക്തിമാൻ കഥാപാത്രത്തിന്റെ നെഞ്ചിലുള്ള നക്ഷത്ര ചിഹ്നവുമെല്ലാം കാണിക്കുന്നത്. മുംബൈ നഗരത്തിന്റെ ദൃശ്യങ്ങളും ടീസറിൽ കാണാം. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർഹീറോ ചിത്രമായാണ് ശക്തിമാൻ ഒരുങ്ങുന്നതെന്നാണ് സൂചന.

ബ്രേവിങ് തോട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ശക്തിമാനായി മുമ്പ് അഭിനയിച്ചിരുന്ന മുകേഷ് ഖന്നയുടെ ഭീഷ്മം ഇൻറർനാഷണലുമായി സഹകരിച്ചാണ് ചിത്രം നിർമിക്കുന്നത്. നായകൻ, സംവിധായകൻ, റിലീസ് ഡേറ്റ് അടക്കമുള്ള വിവരങ്ങൾ നിർമാതാക്കൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒരു സൂപ്പർസ്റ്റാർ ശക്തിമാനായെത്തുമെന്നാണ് ചലച്ചിത്ര നിരീക്ഷകനായ തരൺ ആദർശ് അഭിപ്രായപ്പെടുന്നത്. ഇന്ത്യയിലെ പ്രമുഖനായ ഒരു സംവിധായകൻ ചിത്രം സംവിധാനം ചെയ്യുമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. പല പാർട്ടുകളായിട്ടാകും ചിത്രമെത്തുകയയെന്നും വിവരമുണ്ട്.

1997 മുതല്‍ 2000 പകുതിവരെയായിരുന്നു 'ശക്തിമാൻ' ദൂരദർശനിൽ സംപ്രേഷണം ചെയ്‍തത്. അന്ന് ചാനലിൽ ഏറ്റവും കുടുതൽ പ്രേക്ഷകരെ സ്വന്തമാക്കിയ പരമ്പരകളിൽ ഒന്നായിരുന്നു ശക്തിമാൻ. മുകേഷ് ഖന്ന ഇപ്പോഴും അറിയപ്പെടുന്നത് ആ കഥാപാത്രത്തിലൂടെയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Iconic Shaktimaan set to come back in a superhero trilogy
Next Story