Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കന്നഡ ചിത്രങ്ങൾ ചെയ്യാത്തത് എന്തുകൊണ്ട്! കാരണം പറഞ്ഞ് ദുൽഖർ

text_fields
bookmark_border
I can do justice to Kannada as a language: Dulquer Salmaan
cancel

മലയാളത്തിലൂടെയാണ് തുടക്കമെങ്കിലും ഇന്ന് ഇന്ത്യൻ സിനിമയിൽ ചർച്ചയാകുന്ന പേരുകളിലൊന്നാണ് നടൻ ദുൽഖറിന്റേത്. മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ വെളളിത്തിരയിൽ എത്തിയ നടൻ, വളരെ ചെറിയ സമയം കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. ഇന്ന് ഭാഷാവ്യത്യാസമില്ലാതെയാണ് ഡിക്യുവിനെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാലു ഭാഷകളിൽ ദുൽഖർ സൽമാന്റെ പേര് സുപരിചിതമാണ്. എന്നാൽ കന്നഡ സിനിമ ലോകത്ത് നടൻ ചുവടുവെച്ചിട്ടില്ല. ഇപ്പോഴിതാ സാന്റല്‍വുഡിനെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കന്നഡ സിനിമയിലേക്കുള്ള അരങ്ങറ്റം വൈകുന്നതിനെ കുറിച്ച് പറഞ്ഞത്.

'അവിചാരിതമായാണ് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമ ലോകത്ത് എത്തിയത്. പ്ലാൻ ചെയ്തത് പോലെയല്ല, എന്നെ തേടി ചിത്രങ്ങൾ വരുകയായിരുന്നു. കന്നഡ സിനിമയോട് നീതി പുലർത്താൻ കഴിയുമെന്നാണ് എന്റെ വിശ്വാസം. ഭാഷ പ്രശ്നമാണെന്ന് തോന്നുന്നില്ല. എന്നെ ആകർഷിക്കും വിധത്തിലുള്ള പ്രൊജക്ട് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. നല്ല കഥക്കായി കാത്തിരിക്കുകയാണ്'- ദുൽഖർ പറഞ്ഞു.

മുൻപ് ഒരിക്കലും കന്നഡ സിനിമയോടുള്ള താൽപര്യം ദുൽഖർ തുറന്നു പറഞ്ഞിരുന്നു. ആരാധകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം പറഞ്ഞത്. കന്നഡ ചിത്രം ചെയ്യാൻ വളരെ ആഗ്രഹമുണ്ടെന്നും സിനിമ ഏറെ ഇഷ്ടമാണെന്നും ദുൽഖർ പറഞ്ഞു. അഭിനേതാക്കളുമായും സംവിധായകരുമായും ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - I can do justice to Kannada as a language: Dulquer Salmaan
Next Story