Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഹൃദയത്തിലെ ചോപ്പ്' മ്യൂസിക് ആൽബം പുറത്തിറങ്ങി; നിധീഷ് നടേരിയുടെ പ്രണയഗാനത്തിന്റെ ദൃശ്യാവിഷ്കാരം

text_fields
bookmark_border
കാവുംവട്ടം വാസുദേവൻ സംഗീതം നൽകിയ ഗാനം ആലപിച്ചത് കെ.കെ. നിഷാദ്
ഹൃദയത്തിലെ ചോപ്പ് മ്യൂസിക് ആൽബം പുറത്തിറങ്ങി; നിധീഷ് നടേരിയുടെ പ്രണയഗാനത്തിന്റെ ദൃശ്യാവിഷ്കാരം
cancel

കോഴിക്കോട്: പ്രശസ്ത ഗസൽ ഗായകൻ ഷഹബാസ് അമൻ പാടി അനശ്വരമാക്കിയ 'ആകാശമായവളേ...' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ നിധീഷ് നടേരിയുടെ പുതിയ പ്രണയഗാനം 'ഹൃദയത്തിലെ ചോപ്പ്' വീഡിയോ മ്യൂസിക് ആൽബം പുറത്തിറങ്ങി. അന്താരാഷ്ട്ര കവിതാ ദിനത്തിൽ സംഗീത സംവിധായകൻ ബിജിബാൽ, സംവിധായകരായ എം. പദ്മകുമാർ, വിപിൻ പി.എസ് മലബാറി, നടന്മാരായ സുധീഷ്, ഹരീഷ് പേരടി, അപ്പുണ്ണി ശശി, നടി കബനി, കഥാകാരി ഇന്ദു മേനോൻ, തിരക്കഥ-നാടകകൃത്ത് പ്രദീപ് കുമാർ കാവുന്തറ, തിയറ്റർ എക്സ്പർട്ട് ഡോ. സാം കുട്ടി പട്ടങ്കരി, തിരക്കഥാകൃത്ത് നിസാം റാവുത്തർ എന്നിവരാണ് 'ഹൃദയത്തിലെ ചോപ്പ്' മ്യൂസിക്കൽ ആൽബം ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.

''പ്രണയമേ... അക്കരെ മോഹഗുൽമോഹറായ് നീ പൂത്തു ചോന്നുനിൽക്കുന്നു'' എന്നു തുടങ്ങുന്ന ഗാനം കെ.കെ. നിഷാദാണ് ആലപിച്ചത്. കാവുംവട്ടം വാസുദേവനാണ് സംഗീതം. നാടക, ചലച്ചിത്ര നടൻ സുധി ബാലുശ്ശേരിയും ശ്രവ്യയും മുഖ്യവേഷങ്ങളിൽ അഭിനയിക്കുന്നു. കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളജിലും കാരന്തൂരുമായിരുന്നു ചിത്രീകരണം. ശ്രീചക്ര മ്യൂസിക് ക്രിയേഷൻസ് നിർമിക്കുന്ന മ്യൂസിക് ആൽബം അക്ഷയ് ദിനേശ് സംവിധാനം ചെയ്യുന്നു. നിധീഷ് നടേരി തന്നെയാണ് ദൃശ്യാവിഷ്കാരം.

നിധീഷ് നടേരി

ഛായാഗ്രഹണം: സുജയ് ഭാസ്കർ. ചിത്രസംയോജനം: സച്ചിൻ സഹദേവ്. മിക്സിംഗ്: പ്രദീപ് കുമാർ, ആർട്ട് & പബ്ലിസിറ്റി ഡിസൈൻ: എം. കുഞ്ഞാപ്പ. കീസ്: ബിജു തോമസ്, സ്റ്റിൽസ്: എം. കെ അക്ഷയ്. മേക്കപ്പ്: ഷിജു ഫറോക്ക്. കാമറ അസിസ്റ്റന്റ്: ശരൺ, പ്രൊഡക്ഷൻ കൺട്രോളർ: ബിപിൻ കാരന്തൂർ, പ്രൊഡക്ഷൻ മാനേജർ: ഷിഫാൻ മുഹമ്മദ്. മില്ലേനിയം ഓഡിയോസ് ആണ് 'ഹൃദയത്തിലെ ചോപ്പ്' ആൽബം ​പ്രേക്ഷകരിലെത്തിക്കുന്നത്. പ്രശസ്ത സംവിധായകരായ ജിയോ ബേബി, പ്രജേഷ് സെൻ, കവി ശൈലൻ എന്നിവരുടെ ഫേസ്ബുക് പേജിലൂടെയാണ് വീഡിയോ ആൽബത്തിന്റെ ടീസർ റിലീസ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - hrudayathile choppu music album released Hrudayathile choppu music album Lyrics by Nidheesh Naderi sung by KK Nishad
Next Story