Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അത് സെയ്ഫ് അലിഖാൻ അല്ല'; ഹൃത്വിക് റോഷന്റെ മുൻ ഭാര്യ സുസൈന്ന ഖാന് പറ്റിയ അബദ്ധം...

text_fields
bookmark_border
വിക്രംവേദയുടെ റിവ്യൂ പങ്കുവച്ച് സുസൈൻ എത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ഹൃത്വിക് റോഷനും സെയ്ഫ് അലിഖാനും ടാഗ് ചെയ്തു കൊണ്ടാണ് റിവ്യൂ പോസ്റ്റ് ചെയ്തത്
Hrithik Roshans ex wife Sussanne  Shares Vikram Vedhas Review , but tags wrong Saif Ali Khan
cancel

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് വിക്രംവേദ. സെയ്ഫ് അലിഖാൻ, ഹൃത്വിക് റോഷൻ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം തമിഴ് വിക്രംവേദയുടെ ഹിന്ദി പതിപ്പാണ്. വിജയ് സേതുപതി, ആർ. മാധവൻ തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം തെന്നിന്ത്യയിൽ മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. സൗത്തിൽ മികച്ച വിജയം നേടിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ബോളിവുഡിൽ എത്തിയിരിക്കുന്നത്.

സെപ്റ്റംബർ 30 ന് തിയറ്ററിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. ബോളിവുഡ് ചിത്രങ്ങൾ ബോക്സോഫീസിൽ തഴയപ്പെടുമ്പോഴാണ് വിക്രംവേദ തിയറ്ററുകളിൽ എത്തുന്നത്.

ചിത്രം മികച്ച സ്വീകാര്യത നേടി മുന്നേറുമ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ഹൃത്വിക് റോഷന്റെ ആദ്യ ഭാര്യ സുസൈൻ ഖാന് പറ്റിയ ഒരു അബദ്ധമാണ്. മുൻഭർത്താവിന്റെ ചിത്രത്തിന്റെ റിവ്യൂ പങ്കുവച്ച് സുസൈൻ എത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ഹൃത്വിക് റോഷനും സെയ്ഫ് അലിഖാനും ടാഗ് ചെയ്തു കൊണ്ടാണ് റിവ്യൂ പോസ്റ്റ് ചെയ്തത്. എന്നാൽ സെയ്ഫിന് പകരം അദ്ദേഹത്തിന്റെ ഫാൻ പേജിലായിരുന്നു ടാഗ് ചെയ്ത്. സെയ്ഫ് അലിഖാൻ ഇതുവരെ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയിട്ടില്ല

2000-ൽ വിവാഹിതരായ ഹൃത്വിക് റോഷനും സുസൈന്ന ഖാനും 2014ൽ നിയമപരമായി ബന്ധം വേർപിരിഞ്ഞു. ഇവർക്ക് രണ്ട് മക്കളുണ്ട്. നിയപരമായി ബന്ധം വേർപിരിഞ്ഞെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. മക്കൾക്ക് വേണ്ടി ഒന്നിച്ച് സമയം ചെലവഴിക്കാറുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hrithik Roshan's ex wife Sussanne Shares Vikram Vedha's Review , but tags wrong Saif Ali Khan
Next Story