Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാറൂഖ് ഖാനോടൊപ്പം പത്താനിൽ ഹൃത്വിക് റോഷൻ ഉണ്ടാകില്ല; കാരണം...

text_fields
bookmark_border
Hrithik Roshan Not a part of  Shah Rukh Khans Pathaan
cancel

ജനുവരി 25നാണ് പത്താൻ തിയറ്ററുകളിൽ എത്തുന്നത്. ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാറൂഖ് ഖാൻ ചിത്രമാണിത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാറൂഖിനോടൊപ്പം ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പത്താനിൽ ഷാറൂഖിനോടൊപ്പം സൽമാൻ ഖാനും ഹൃത്വിക് റോഷനും ഭാഗമാകുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേസ് സീരീസിലെ ടൈഗർ,വാർ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളായിട്ടാണ് താരങ്ങൾ എത്തുന്നതെന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ട്.

എന്നാൽ ഹൃത്വിക് റോഷൻ പത്താന്റെ ഭാഗമായേക്കില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. യഷ് രാജ് ഫിലിംസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത പുറത്ത് റിപ്പോർട്ട് ചെയ്യുന്നത്. 'സ്പൈ യൂണിവേഴ്സിലെ ആദ്യ സീരീസായ പത്താനിൽ മൂന്ന് താരങ്ങളേയും കൊണ്ടുവരേണ്ട കാര്യമില്ലെന്നും അവസാന സീരീസിൽ മൂവരും വരുന്നതാണ് നല്ലതെന്നും' അണിയറപ്രവർത്തകരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം സൽമാൻ ഖാന്റെ ടൈഗറിൽ കാമിയോ റോളിൽ ഷാറൂഖ് ഖാൻ എത്തുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hrithik Roshan Not a part of Shah Rukh Khan's Pathaan
Next Story