'മഹാവിസ്ഫോടനത്തിന് സമയമാകുന്നു'... പാൻ-ഇന്ത്യൻ പ്രോജക്റ്റിനായി ഹോംബാലെക്ക് കൈകൊടുത്ത് ഹൃത്വിക്
text_fieldsബോളിവുഡ് സൂപ്പർതാരം ഹൃത്വിക് റോഷനും തെന്നിന്ത്യയിലെ വമ്പൻ നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസും ഒന്നിക്കുന്നു. ഹോംബാലെ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'അവർ അയാളെ ഗ്രീക്ക് ദൈവം എന്ന് വിളിക്കുന്നു. അയാൾ അതിർവരമ്പുകൾ തകർത്ത്, ഹൃദയങ്ങളെ ഭരിച്ച്, ഒരു പ്രതിഭാസമായി മാറി. ഹൃത്വിക് റോഷനൊപ്പം സഹകരിക്കുന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. ധൈര്യത്തിന്റെയും ഗാംഭീര്യത്തിന്റെയും മഹത്വത്തിന്റെയും ഒരു കഥ തുടങ്ങുന്നു. മഹാവിസ്ഫോടനത്തിന് സമയമാകുന്നു,' എന്നാണ് ഹോംബാലെ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
പ്രഖ്യാപനം വ്യാപകമായ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ പല റെക്കോർഡുകൾക്കും അന്ത്യം കുറിക്കാൻ അവർ ഒന്നിക്കുന്നു എന്നാണ് ഒരു ആരാധകൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമക്ക് തുടക്കമായി എന്നുള്ള കമന്‍റുകളാണ് ഏറെയും. HRITHIKxHOMBALE എന്ന ഹാഷ്ടാഗും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്.
കെ.ജി.എഫ്' ചാപ്റ്ററുകൾ 1, 2, സലാർ: പാർട്ട് 1 - സീസ്ഫയർ, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ പാൻ-ഇന്ത്യൻ സിനിമകൾ ഹോംബാലെ ഫിലിംസ് പുറത്തിറക്കിയിട്ടുണ്ട്. ഹോംബാലെ ഫിലിംസ് സ്ഥിര ബോക്സ് ഓഫീസ് വിജയങ്ങളും ഉള്ളതിനാൽ പുതിയ ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

