Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രഹ്മാസ്ത്രയുടെ രണ്ടാം ഭാഗം; മാസ് കഥാപാത്രത്തിൽ ഹൃത്വിക് റോഷൻ; നടന്റെ പ്രതികരണം

text_fields
bookmark_border
ബ്രഹ്മാസ്ത്രയുടെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ
Hrithik Roshan  Appearance Dev in Brahmastra Part 2? Actor drops a hint
cancel

ൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയാൻ മുഖർജി സംവിധാനം ചെയ്ത ചിത്രമാണ് ബ്രഹ്മാസ്ത്ര. സെപ്റ്റംബർ 9 ന് തിയറ്റർ റിലീസായി എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഹിന്ദി, മല‍യാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ 250 കോടി കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്.

മൂന്ന് ഭാഗങ്ങളിലായി പുറത്ത് എത്തുന്ന ബ്രഹ്മാസ്ത്രയുടെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അധികം വൈകാതെ രണ്ടാം ഭാഗം എത്തുമെന്ന് ഇന്ത്യൻ എക്പ്രസിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ അയാൻ മുഖർജി പറഞ്ഞിരുന്നു. രണ്ടാംഭാഗത്തിൽ ശിവയുടെ പിതാവിന്റെ കഥയാവും പറയുന്നതെന്നും ഇതിനായി ഹൃത്വിക് റോഷൻ, രൺവീർ സിങ്, രൺബീർ എന്നിവരെയാണ് പരിഗണിക്കുന്നതെന്നും സംവിധായകൻ അന്ന് പറഞ്ഞിരുന്നു. ദേവ് ഒരു മാസ് കഥാപാത്രമായിരിക്കുമെന്നുള്ള സൂചനയും നൽകിയിരുന്നു. എന്നാൽ പിന്നീട് ഇതിനെ കുറിച്ച് താരങ്ങളോ ബ്രഹ്മാസ്ത്രയുടെ അണിയറ പ്രവർത്തകരോ പ്രതികരിച്ചിരുന്നില്ല.

ബ്രഹ്മാസ്ത്ര തിയറ്ററുകളിൽ മികച്ച വിജയം നേടുമ്പോൾ രണ്ടാം ഭാഗത്തിലേക്കുളള സൂചന നൽകുകയാണ് നടൻ ഹൃത്വിക് റോഷൻ. ദേവ് എന്ന കഥാപാത്രത്തെ ആയിരിക്കും നടൻ അവതരിപ്പിക്കുക. പി.ടി. ഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ബ്രഹ്മാസ്ത്രയുടെ രണ്ടാംഭാഗത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പ്രതികരണം.

"എന്താണ് സംഭവിക്കുന്നത്? ഒന്നും സംഭവിക്കുന്നില്ല. തന്റെ ചിത്രം ഫൈറ്റർ ഉടൻ ആരംഭിക്കും, തുടർന്ന് നിങ്ങൾ പറഞ്ഞത് സംഭവിക്കാൻ സാധ്യതയുണ്ട്.". എന്നായിരുന്നു നടന്റെ വാക്കുകൾ.

വിക്രം വേദയാണ് ഹൃത്വിക് റോഷന്റെ ഏറ്റവും പുതിയ ചിത്രം. ആർ. മാധവൻ, വിജയ് സേതുപതി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ തമിഴ് ചിത്രം വിക്രംവേദയുടെ ഹിന്ദി പതിപ്പാണിത്. സെപ്റ്റംബർ 30നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hrithik Roshan Appearance Dev in Brahmastra Part 2? Actor drops a hint
Next Story