Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅന്ന്​ ഋത്വിക്​...

അന്ന്​ ഋത്വിക്​ എന്നെയും ഫർഹാനെയും 'കൊന്നേനെ'; ഹിറ്റ്​ ചിത്രത്തി​െൻറ ഷൂട്ടിങ്​ അനുഭവം പറഞ്ഞ്​ അഭയ്​ ഡിയോൾ

text_fields
bookmark_border
Zindagi Na Milegi Dobara
cancel

ന്യൂഡൽഹി: 2011ൽ പുറത്തിറങ്ങിയ ബ്ലോക്ക്​ബസ്​റ്റർ ചിത്രമാണ്​ 'സിന്ദഗി നാ മിലേഗി ദോബാര'. സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു രസകരമായ ഓർമ പങ്കുവെക്കുകയാണ്​ നടൻ അഭയ്​ ഡിയോൾ. ചിത്രത്തിലെ സുപ്രധാന സീനുകളിലൊന്ന് ചിത്രീകരിക്കുന്നതിനിടെ​ നടൻ ഋത്വിക്​​ റോഷൻ ത​​െൻറയും ഫർഹാൻ അക്തറി​െൻറയും ജീവൻ അപകടത്തിലാക്കിയേക്കുമായിരുന്നുവെന്നാണ്​ താരം തുറന്ന്​ പറഞ്ഞത്​.

സോയ അക്തറി​െൻറ ​പ്രൊഡക്ഷൻ ബാനറായ ടൈഗർ ബേബി ഫിലിംസി​െൻറ ഇൻസ്​റ്റഗാം അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയിലാണ്​ അഭയ്​ അനുഭവം പങ്കുവെച്ചത്​. ഋത്വിക്​, ഫർഹാൻ, അഭയ്​ എന്നിവർ ബാഴ്​സലോണയിൽ നിന്ന്​ കോസ്​റ്റബ്രാവയിലേക്ക്​ ​കാറിൽ സഞ്ചരിക്കുന്ന വേളയിൽ ഋത്വിക്​ അഭിനയിച്ച അർജുൻ എന്ന കഥാപാത്രത്തിന്​ ജോലി സംബന്ധമായ ഒരു കോൾ വരുന്നതാണ്​ ചിത്രത്തിലെ സീൻ.

കാർ ഓടിച്ചിരുന്ന ഋത്വിക്​ റോഡരികിൽ പാർക്ക്​ ചെയ്യുന്നതിനിടെ ചാവി ഒാഫാക്കാൻ മറക്കുകയും കാർ അൽപം മുന്നോട്ടുപോകുകയയും ചെയ്​തതായാണ്​ അഭയ്​ വിവരിക്കുന്നത്​. കാറിൽ നിന്നും ഋത്വിക്​ ഇറങ്ങിയതിന്​ പിന്നാലെ കാർ താഴ്​ചയിലേക്ക്​ പോകാനായി മുന്നോട്ട്​ നീങ്ങി. എന്നാൽ ഋത്വിക്​ പെ​ട്ടെന്ന്​ തന്നെ ചാവി ഒാഫാക്കി​ രംഗം ശാന്തമാക്കി. എന്നാൽ അപകടം മണത്ത ഫർഹാൻ മു​​േമ്പ കാറിൽ നിന്ന്​ ചാടിയിറങ്ങി പിറകോ​ട്ടേ്​ ഒാടിയിരുന്നു. താൻ മരിക്കാൻ പോകുകയ​ാണെന്ന്​ ഉറപ്പിച്ച്​ കാറിൽ തന്നെ ഇരിക്കുകയായിരുന്നുവെന്ന്​ അഭയ്​ വിശദീകരിച്ചു.

മൂവർക്കുമൊപ്പം കത്രീന കൈഫ്​, കൽക്കി കൊച്​ലിൻ എന്നിവരാണ്​ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്​. ഫർഹാൻ അക്​തറും റിതേശ്​ സിദ്​വാനിയും ​ചേർന്ന്​ നിർമിച്ച ചിത്രം സോയ അക്തറാണ്​ സംവിധാനം ചെയ്​തത്​. 2011 ജൂലൈ 15ന്​ റിലീസ്​ ചെയ്​ത ചിത്രം വാണിജ്യ വിജയം നേടിയതിനൊപ്പം നിരൂപക പ്രശംസയും ഏറ്റുവാങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hrithik RoshanFarhan AkhtarZindagi Na Milegi DobaraAbhay Deol
News Summary - Hrithik Roshan almost killed me and Farhan Akhtar during Zindagi Na Milegi Dobara shoot says Abhay Deol
Next Story