Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightലോകത്തെ ഏറ്റവും മികച്ച ...

'ലോകത്തെ ഏറ്റവും മികച്ച പിതാവിന്​ പിറന്നാൾ ആശംസകൾ...'

text_fields
bookmark_border
Hrithik Roshan
cancel
camera_alt

ഹൃത്വിക്​ റോഷനും സുസെയ്​ൻ ഖാനും

മുംബൈ: ലോകത്തെ ഏറ്റവും മികച്ച പിതാവ്​ ഹൃത്വിക്​ റോഷനാണെന്ന്​ മുൻ ഭാര്യ സുസെയ്​ൻ ഖാൻ. ഇൻസ്​റ്റഗ്രാമിൽ ഹൃത്വികിന്​ പിറന്നാൾ ആശംസ നേർന്ന്​ സുസെയ്​ൻ പോസ്റ്റ്​ ചെയ്​ത ഹൃദ്യമായ കുറിപ്പിലാണ്​ ബോളിവുഡ്​ സൂപ്പർ താര​െത്ത 'ബെസ്റ്റ്​ ഡാഡ്​ ഇൻ ദ വേൾഡ്​' എന്ന്​ വിശേഷിപ്പിക്ക​ുന്നത്​.

ഹൃത്വികിന്‍റെ 47ാം ജന്മദിനമായിരുന്നു ഞായറാഴ്ച. 2000ൽ വിവാഹിതരായ ദമ്പതികൾ 2014ൽ വേർപിരിയുകയായിരുന്നു. എങ്കിലും പരസ്​പരം പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള അവസരങ്ങൾ ഇരുവരും പാഴാക്കാറില്ല.



'അത്രയേറെ സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസകൾ..വരാനിരിക്കുന്ന നാളുകൾ ജീവിതത്തിലെ ഏറ്റവും മനോഹരവും ഊഷ്​മളവുമായതായിരിക്ക​ട്ടെ..2021 കൂടുതൽ അർഥപൂർണവും അനുഗൃഹീതവുമാക​ട്ടെ...' എന്നാശംസിക്കുന്ന കുറിപ്പിനൊപ്പം മക്കളായ റിഹാന്‍റെയും റിധാന്‍റെയും കൂടെ സമയം ചെലവിടുന്ന ഹൃത്വികിന്‍റെ ചിത്രങ്ങളാണ്​ വിഡിയോ രൂപത്തിൽ സുസെയ്​ൻ നൽകിയിട്ടുള്ളത്​. പിറന്നാൾ ആശംസക്കൊപ്പം 'bestdadintheworld' എന്ന ഹാഷ്​ടാഗും ​േചർത്താണ്​ ഈ കുറിപ്പ്​ പോസ്റ്റ്​ ചെയ്​തിരിക്കുന്നത്​.



'സ്വീറ്റ്​ താങ്ക്​സ്​ സുസെയ്​ൻ'എന്ന്​ ഈ കുറിപ്പിന്​ ഹൃത്വിക്​ നന്ദിയർപ്പിച്ചിട്ടുണ്ട്​. ഏക്​ത കപൂർ, ട്വിങ്കിൾ ഖന്ന, സുചിത്ര പിള്ള തുടങ്ങി നിരവധി പേർ ഈ ഇൻസ്റ്റഗ്രാം പോസ്റ്റിന്​ കമന്‍റ്​ ചെയ്​തിട്ടുണ്ട്​. അതിനിടെ, പിറന്നാൾ ദിനത്തിൽ തന്‍റെ പുതിയ ചിത്രം 'ഫൈറ്റർ' ആണെന്ന്​ ട്വിറ്ററിൽ ഹൃത്വിക്​ പ്രഖ്യാപിച്ചു. സിദ്ധാർഥ്​ ആനന്ദ്​ സംവിധാനം ചെയ്യു​ന്ന ചിത്രത്തിൽ ദീപിക പദു​േകാൺ ആണ്​ നായിക.


Latest Video:


Show Full Article
TAGS:Hrithik Roshan Sussanne Khan 
Next Story