Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മറച്ച് വെക്കുന്ന ഒരു കാര്യം നമ്മൾ പോലും അറിയാതെ വാതിൽപഴുതിലൂടെ കടന്ന് വരും; 'ഹൃദയപൂർവം' ട്രെയിലർ

text_fields
bookmark_border
സത്യൻ അന്തിക്കാടിന്‍റെ മോഹൻലാൽ പടം
hridayapoorvam
cancel

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിച്ച് മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവത്തിന്‍റെ’ ട്രെയിലറാണ് ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. മലയാള സിനിമയിലെ എവര്‍ക്ലാസിക് കോമ്പോ എന്ന് വിളിക്കാവുന്ന മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലെ ചിത്രത്തിന് ഇപ്പോൾ തന്നെ വലിയ ഹൈപ്പ് കിട്ടിയിട്ടുണ്ട്. നീണ്ട ഇടവേളക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ആഗസ്റ്റ് 28ന് തിയറ്ററിലെത്തും.

ട്രെയിലറിന്റെ അവസാനം മോഹന്‍ലാല്‍ മാളവിക മോഹനന്റെ തോളില്‍ കൈകള്‍ വിറച്ചുകൊണ്ട് തൊടുന്ന ഒരു ഷോട്ട് ഉണ്ട്. ഇത് ദശരഥത്തിലെ അവസാന ഷോട്ടിനോട് സാമ്യം ഉള്ളതെന്നാണ് നെറ്റിസൺസ് പറയുന്നത്. ദശരഥത്തില്‍ അവസാനം സുകുമാരിയുടെ തോളില്‍ വിറച്ചുകൊണ്ട് കൈ വെച്ച് കരയുന്ന രംഗം സത്യന്‍ അന്തിക്കാട് ഹൃദയപൂര്‍വത്തിലൂടെ റീക്രിയേറ്റ് ചെയ്യാന്‍ ശ്രമിച്ചതാണോ എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. അഖിൽ സത്യന്‍റെ കഥക്ക് ടി.പി. സോനുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

പ്രതീക്ഷകൾക്കൊപ്പം നിൽക്കാനുള്ള എല്ലാ ചേരുവുകളും കോർത്തിണക്കിത്തന്നെയാണ് ഹൃദയപൂർവത്തിന്‍റെ അവതരണം. പുണെയുടെ പശ്ചാത്തലത്തിൽ സന്ദീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ പ്രധാനമായും കേന്ദ്രീകരിച്ച് കൊണ്ടാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. പരിമിതമായ കഥാപാത്രങ്ങളിലൂടെ ഹൃദ്യമായ ഒരു കഥ മനോഹരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. ബന്ധങ്ങളുടെ കെട്ടുറപ്പ് വളരെ പ്ലസന്‍റ് ആയി അവതരിപ്പിക്കുകയാണ് ചിത്രത്തിൽ. മാളവികാ മോഹനും, സംഗീതയുമാണ് ചിത്രത്തിലെ നായികമാർ. സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hridayapoorvam Trailer
Next Story