സത്യൻ അന്തിക്കാടിന്‍റെ മോഹൻലാൽ പടം; 'ഹൃദയപൂർവം' ടീസർ ഇന്നെത്തും
text_fieldsസത്യൻ അന്തിക്കാടിന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന 'ഹൃദയപൂർവം' എന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തെക്കുറിച്ചുള്ള എല്ലാ അപ്ഡേറ്റുകളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഫാമിലി എന്റർടെയ്‌നറായ ചിത്രത്തിന്‍റെ ടീസർ ഇന്ന് (ജൂലൈ 19ന്) റിലീസ് ചെയ്യും എന്നതാണ് പുതിയ അപ്ഡേറ്റ്.
കഥാതന്തുവിനെയും പ്രധാന കഥാപാത്രങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ ടീസർ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിച്ചുള്ള മുൻകാല ചിത്രങ്ങളുടെ മനോഹാരിത ഹൃദയപൂർവത്തിലൂടെ തിരികെ എത്തുമെന്നും, കുടുംബങ്ങൾക്ക് തിയറ്ററുകളിൽ ആസ്വദിക്കാൻ അനുയോജ്യമായ സിനിമയായിരിക്കുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു.
സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ടി.പി. സോനുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മാളവിക മോഹനണ് ചിത്രത്തിലെ നായിക. സംഗീത് പ്രതാപ്, സിദ്ദിഖ്, ബാബുരാജ്, ലാലു അലക്സ്, സബിത, സംഗീത മാധവൻ നായർ എന്നിവരും മറ്റ് സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുണെയുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിന്‍റേതെന്ന് സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു. അഖിൽ സത്യന്‍റേതാണു കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്‍റെ പ്രധാന സംവിധാനസഹായി. എമ്പുരാന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

