മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം 'ഹൃദയപൂർവ്വം' ഓണത്തിന്
text_fieldsസത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂർവ്വം. പത്ത് വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിനൊപ്പം മോഹൻലാൽ വീണ്ടും ഒന്നിക്കുന്നതിനാൽ തന്നെ ഹൃദയപൂർവ്വം വലിയ പ്രതീക്ഷകളാണ് നൽകുന്നത്. മഞ്ജു വാര്യർ നായികയായ എന്നും എപ്പോഴും എന്ന ചിത്രത്തിലാണ് മോഹൻലാലും സത്യൻ അന്തിക്കാടും അവസാനമായി ഒന്നിച്ചത്.
ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായതായി മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. മുഴുവൻ അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും ഫോട്ടോയും താരം പങ്കുവെച്ചു. 2025 ആഗസ്റ്റിൽ ഓണം റിലീസായി ചിത്രം തിയറ്ററുകളിൽ എത്താൻ സാധ്യതയുണ്ട്.
മാളവിക മോഹനണ് നായിക. സംഗീത് പ്രതാപ്, സിദ്ദിഖ്, ബാബുരാജ്, ലാലു അലക്സ്, സബിത, സംഗീത മാധവൻ നായർ എന്നിവരും മറ്റ് സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുണെയുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിന്‍റേതെന്ന് സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു. അഖിൽ സത്യന്‍റേതാണു കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്‍റെ പ്രധാന സംവിധാനസഹായി.
അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിങ്ങും നിർവഹിക്കുന്നു.ഗാനങ്ങൾ - മനു മഞ്ജിത്ത്. സംഗീതം - ജസ്റ്റിൻ പ്രഭാകർ. കലാസംവിധാനം - പ്രശാന്ത് നാരായണൻ. മേക്കപ്പ്-പാണ്ഡ്യൻ. കോസ്റ്റ്യും - ഡിസൈൻ -സമീരാസനീഷ്. സഹ സംവിധാനം - ആരോൺ മാത്യു. രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ. ശ്രീഹരി.പ്രൊഡക്ഷൻ മാനേജർ - ആദർശ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ -ബിജു തോമസ്. ഫോട്ടോ-അമൽ.സി. സദർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

