'ഹൃദയം' ട്രെയ്ലർ പുറത്ത്
text_fieldsപ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. അജു വർഗീസും മുഖ്യ വേഷത്തിലെത്തുന്നു.
'ജേക്കബിന്റെ സ്വർഗരാജ്യം' പുറത്തിറങ്ങി അഞ്ചു വർഷത്തിനുശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണിത്. സിനിമയുടെ തിരക്കഥയും വിനീത് തന്നെയാണ്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചത് വിശ്വജിത്ത് ഒടുക്കത്തിലാണ്. മെറിലാൻഡ് സിനാമാസിന്റെ 70ാം വർഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വർഷത്തിനുശേഷം മെറിലാൻസ് സിനാമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേക കൂടിയുണ്ട്.
ഹിഷാം അബ്ദുൾ വഹാബാണ് സംഗീത സംവിധായകൻ. കാമ്പസ് പശ്ചാത്തലവും പ്രണയവും സൗഹൃദവും ചേരുവകളാക്കിയാണ് സിനിമ നിർമിച്ചിരിക്കുന്നതെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ചിത്രം ജനുവരി 21ന് തിയറ്ററുകളിൽ എത്തും .

