പ്രണവും കല്യാണിയും ഒരുമിച്ച്; വിനീത് ശ്രീനിവാസന്റെ 'ഹൃദയം' പോസ്റ്റർ ഇറങ്ങി
text_fieldsപ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഹൃദയം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്, വിജയരാഘവന്, ദര്‍ശന രാജേന്ദ്രന് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
മേരി ലാന്റ് സിനിമാസ് ആൻഡ് ബിഗ് ബാങ് എന്റര്ടെയ്ൻമെന്റ്സിന്റെ ബാനറില്‍ ൈവശാഖ് സുബ്രഹ്മണ്യന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം, കോ പ്രൊഡ്യുസര്‍-നോബിള്‍ ബാബു തോമസ്സ്, പ്രൊഡക്ഷന്‍ കണ്ട്രോളര്-ഷാഫി ചെമ്മാട്, അസ്സോസിയേറ്റ് ഡയറക്ടര്‍-അനില്‍ എബ്രാഹം, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

