പ്രേക്ഷകരും കൈവിട്ടോ! ഹൈപ്പിനൊത്ത് ഉയർന്നില്ലേ? തഗ് ലൈഫ് ആദ്യ ദിനം എത്ര നേടി?
text_fieldsകമൽഹാസനും മണിരത്‌നവും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന തഗ് ലൈഫ് തിയറ്ററിലെത്തി. ആദ്യ ഷോ പൂർത്തിയാകുമ്പോൾ മോശം പ്രതികരണങ്ങളാണ് സിനിമക്ക് ലഭിക്കുന്നത്. മണിരത്‌നത്തിന്റെ ഏറ്റവും മോശം സിനിമയാണ് തഗ് ലൈഫെന്നും നായകന് ശേഷം ഈ ഹിറ്റ് കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ ഇതിലും മികച്ച സിനിമയായിരുന്നു പ്രതീക്ഷിച്ചതെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
സിനിമയുടെ ആദ്യ പകുതി തരക്കേടില്ലെന്നും എന്നാൽ രണ്ടാം പകുതി നിരാശപ്പെടുത്തിയെന്നുമാണ് കമന്റുകൾ. എ.ആർ. റഹ്‌മാന്റെ പശ്ചാത്തലസംഗീതം പൂർണമായും നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ പറയുന്നു. സിനിമയുടെ വിഷ്വലുകൾ ഗംഭീരമാണെന്നും പ്രകടനങ്ങളിൽ സിലമ്പരശൻ മികച്ചുനിൽക്കുന്നെന്നും അഭിപ്രായമുണ്ട്. കമൽ ഹാസൻ രണ്ടാം പകുതിയിലെ ചില ഭാഗങ്ങളിൽ താഴേക്ക് പോകുന്നെന്നും പ്രേക്ഷകർ പറയുന്നു. തൃഷയുടെ കഥാപാത്രത്തിനും വിമർശനങ്ങൾ ഉയരുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ കട്ട് ചെയ്തതിലും പ്രേക്ഷകർ നിരാശ പ്രകടിപ്പിക്കുന്നുണ്ട്.
കര്‍ണാടകയും പ്രേക്ഷകരും ഒരുപോലെ കൈവിട്ടതോടെ ഓപ്പണിങ് ദിനത്തില്‍ വലിയ ഇടിവാണ് ചിത്രത്തിന് ഉണ്ടായത്. 17 കോടി രൂപ മാത്രമാണ് തഗ് ലൈഫിന് ഓപ്പണിങ് ദിനത്തില്‍ തിയേറ്ററുകളില്‍ നിന്നും നേടാനായിട്ടുള്ളു. വന്‍ പരാജയമായി മാറിയ ചിത്രമാണെങ്കിലും കമലിന്റെ ഇന്ത്യന്‍ 2വിനേക്കാള്‍ ഏറെ പിന്നിലാണ് തഗ് ലൈഫിന്റെ ആദ്യ ദിന കളക്ഷന്‍. കമല്‍ ഹാസന്‍-ശങ്കര്‍ കോമ്പോയില്‍ എത്തിയ ഇന്ത്യന്‍ 2 ബോക്‌സ് ഓഫീസില്‍ ആദ്യ ദിനം 50 കോടി രൂപയാണ് നേടിയത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ വിക്രം 66 കോടി രൂപയായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്നും ഓപ്പണിങ് ദിനത്തില്‍ നേടിയത്. ഈ സിനിമകളുടെ കളക്ഷന്‍ വച്ച് നോക്കുമ്പോള്‍ തഗ് ലൈഫിന് വളരെ കുറവ് കളക്ഷന്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്.
രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ ദൈർഘ്യം. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

