Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘ഹണിമൂൺ ട്രിപ്പ്’ ജൂലൈ...

‘ഹണിമൂൺ ട്രിപ്പ്’ ജൂലൈ 7 ന് തീയറ്ററുകളിൽ

text_fields
bookmark_border
‘ഹണിമൂൺ ട്രിപ്പ്’ ജൂലൈ 7 ന് തീയറ്ററുകളിൽ
cancel

പുതുമുഖങ്ങളെ അണിനിരത്തി മാതാ ഫിലിംസിന്റെ ബാനറിൽ എ വിജയൻ നിർമ്മാണവും കെ സത്യദാസ് കാഞ്ഞിരംകുളം രചനയും സംവിധാനവും നിർവ്വഹിച്ച സൈക്കോ ഹൊറർ ത്രില്ലർ ചിത്രം ‘ഹണിമൂൺ ട്രിപ്പ്’ ജൂലായ് 7 ന് തീയേറ്ററുകളിൽ. സാധാരണ ഹൊറർ ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായ പാറ്റേണിലാണ് ഇതിലെ വിഷ്വൽസൊരുക്കിയിരിക്കുന്നത്.

ഇന്ദ്രൻസ് നായകനായ ‘റെഡ് സിഗ്നൽ’ എന്ന ചിത്രത്തിനു ശേഷമുള്ള കെ സത്യദാസ് കാഞ്ഞിരംകുളത്തിന്റെ സംവിധാനത്തിലൊരുക്കിയ ചിത്രമാണ് ഹണിമൂൺ ട്രിപ്പ്. ജീൻ വി ആന്റോ , അക്ഷയ, ദേവിക, വിസ്മയ , ലിജോ ജോസഫ് , തൈയ്ക്കാട് ചന്ദ്രൻ , ഷിന്റോ ജോസഫ് , സജി കരുക്കാവിൽ , സതീഷ്കുമാർ എന്നിവർ അഭിനയിക്കുന്നു. തിരുവനന്തപുരവും പരിസരങ്ങളുമായിരുന്നു ചിത്രീകരണം.



ഛായാഗ്രഹണം -ബിജുലാൽ പോത്തൻകോട്, എഡിറ്റിംഗ് -ബിനു ആയൂർ, അസ്സോസിയേറ്റ് ഡയറക്ടർ - അനീഷ് എസ് ദാസ് , ശരത് ശ്രീഹരി, പ്രൊഡക്ഷൻ കൺട്രോളർ - ചന്ദ്രദാസ് , ജീൻ വി ആന്റോ കല- ഭാവന രാധാകൃഷ്ണൻ , കലാ സഹായി - കിരൺ ആർ എൽ, ചമയം - വിധു പോത്തൻകോട്, നിയാസ് സിറാജുദ്ദീൻ , കോസ്റ്റ്യും - മാതാ ഡിസൈൻസ് , ഗാനരചന - റഫീഖ് അഹമ്മദ്, രാജേഷ് അറപ്പുര, കെ. സത്യദാസ് കാഞ്ഞിരംകുളം, അജിത്ത് ഊരുട്ടമ്പലം, രാജേഷ് അറപ്പുര സംഗീതം സംവിധാനം - ജി കെ ഹരീഷ്മണി, ഗോപൻ സാഗരി, ആലാപനം - വിനീത് ശ്രീനിവാസൻ, രാധിക രാമചന്ദ്രൻ, ലിൻസി,

ജോസ് സാഗർ, ഗായത്രി ജ്യോതിഷ്, ആക്ഷൻ - മാസ്റ്റർ സായി സദുക് , രാഹുൽ , സംവിധാനസഹായി - വിനോദ് ബി ഐ, സജിൻ വി ആന്റോ, ബിനോയ് ജോൺ, നിതിൻ സതീഷ്, സതീഷ് കുമാർ പെരിങ്കടവിള, പശ്ചാത്തലസംഗീതം - ജെമിൽ മാത്യു, ഡിസൈൻ& ടൈറ്റിൽ- അമൽ എസ് എസ് , സ്റ്റിൽസ് - കണ്ണൻ പള്ളിപ്പുറം, ശിവൻ, സുനിൽ മോഹൻ , ലൊക്കേഷൻ മാനേജർ - ചന്ദ്രശേഖരൻ പശുവെണ്ണറ, പി ആർ ഒ - അജയ് തുണ്ടത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Honeymoon Trip movie
News Summary - Honeymoon Trip movie
Next Story