Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിറന്നാളിന് പായസം ഉണ്ടാക്കി നൽകും, ഹണി റോസിനായി ക്ഷേത്രം നിർമിച്ച് ആരാധകൻ

text_fields
bookmark_border
ബോയ് ഫ്രണ്ടാണ് ഹണി റോസിന്റെ ആദ്യ ചിത്രം
Honey  Rose  Opens Up About Fan  Bulid  Temple For Actress
cancel

തനിക്കായി ക്ഷേത്രം പണിത ആരാധകനെ കുറിച്ച് നടി ഹണി റോസ്. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തന്റെ ആദ്യ ചിത്രം മുതൽ പിന്തുണയുമായി കൂടെ നിൽക്കുന്ന ആരാധകനാണെന്നും നടി കൂട്ടിച്ചേർത്തു.

ആദ്യ ചിത്രമായ ബോയി ഫ്രണ്ട് മുതൽ സ്ഥിരമായി എന്റെ ചിത്രങ്ങൾ കാണുകയും വിളിച്ച് അഭിനന്ദിക്കുകയും ചെയ്യാറുണ്ട്. പാണ്ടി എന്നാണ് വിളിക്കുന്നത്. അതാണ് അദ്ദേഹത്തിന് ഇഷ്ടവും- ഹണി റോസ് പറഞ്ഞു.

എന്റെ എല്ലാ പിറന്നാളിനും വിളിക്കും. കൂടാതെ അന്ന് നാട്ടുകാർക്കെല്ലാം പായസം ഉണ്ടാക്കി വിതരണം ചെയ്യും. അങ്ങനെ ഒരു പ്രത്യേക സ്നേഹബന്ധമുള്ള ആളാണ്- താരം കൂട്ടിച്ചേർത്തു.

വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസിന്റെ സിനിമാ പ്രവേശനം. ട്രിവാൻഡ്രം ലോഡ്ജിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ' അക്വാറിയം' ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. മോഹൻലാലിന്റെ മോൺസ്റ്റാറാണ് ഇനി പുറത്തിറങ്ങാനുള്ളത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Honey Rose Opens Up About Fan Bulid Temple For Actress
Next Story