ഹോളി കൗ ഹ്രസ്വചിത്രം മാർച്ച് അഞ്ചിന് റിലീസ് ചെയ്യും
text_fieldsേകാഴിക്കോട്: സ്ത്രീയുടെ നിഗൂഢതകളും ആകുലതകളും അനാവരണം ചെയ്യുന്ന ഹോളി കൗ (വിശുദ്ധ പശു) ഹ്രസ്വചിത്രം മാര്‍ച്ച് അഞ്ചിന് റിലീസ് ചെയ്യും. ചലച്ചിത്ര പ്രവര്‍ത്തകയും സോഷ്യല്‍ ആക്റ്റിവിസ്റ്റുമായ വനിത സംവിധായിക ഡോ. ജാനറ്റ് ജെ. കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ദൈവിക് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോ. കെ.ആര്‍. ബിജുവാണ് ഹോളി കൗവിന്‍റെ നിർമാണം. ഹോളി കൗ 16 ദേശീയ-അന്തർ ദേശീയ പുരസ്കാരങ്ങൾ ഇതിനോടകം നേടിയിട്ടുണ്ട്. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഡോ. ജാനറ്റാണ്.
ഒരു സ്ത്രീയുടെ ജീവിതത്തിലൂടെയാണ് ഹോളി കൗ വിന്‍റെ കഥ വികസിക്കുന്നത്. നിഗൂഢതകളും ആകുലതകളും നിറഞ്ഞ സ്ത്രീ സമൂഹത്തിന്‍റെ ആത്മാവിലേക്കുള്ള ഒരു തീര്‍ത്ഥ യാത്രയാണ് ഹോളി കൗ എന്ന് സംവിധായിക ഡോ. ജാനറ്റ് പറഞ്ഞു.
ദൈവിക് പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് ചിത്രം ഒരുക്കുക. സോണിയാണ് ക്യാമറ. അര്‍ജ്ജുന്‍ ദിലീപാണ് ചിത്രത്തിന്‍റെ സംഗീതം കൈകാര്യം െചയ്തിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

