യാഷിനൊപ്പം ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസ്; വമ്പൻ ആക്ഷൻ രംഗങ്ങളുമായി രാമായണ
text_fieldsനടനും നിർമാതാവുമായ യാഷ് ഹോളിവുഡിന്റെ ഇതിഹാസ സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസുമായി കൈകോർക്കുന്നു. അതിനൂതന സാങ്കേതികത്തികവോടെയും, കഥാഗതിക്കനുസിച്ചുള്ള സംഘട്ടനങ്ങൾ പുരാണവുമായി ഏകോപിപ്പിച്ചും, രാമായണയെ ഒരു മാസ്മരിക ദൃശ്യാവിഷ്കാരമാക്കുകയാണ് അണിയറപ്രവർത്തകർ.
ഇന്ത്യൻ സിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി രാമായണ മാറിയിരിക്കുകയാണ്. ദീർഘവീക്ഷണമുള്ള നമിത് മൽഹോത്ര നിർമിക്കുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രത്തിൽ, യാഷ് കൂടി ചേർന്നതോടുകൂടി ആരാധകരുടെ ആവേശം ഇരട്ടിച്ചിരിക്കുകയാണ്.
മാഡ് മാക്സ്: ഫ്യൂറി റോഡ്, ദി സൂയിസൈഡ് സ്ക്വാഡ് എന്നിവയിലെ ആക്ഷൻ മികവിനാൽ ഏറെ പ്രസിദ്ധനായ ഇതിഹാസ ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസുമായി ചേർന്ന് രാവണനെ ഒരു വലിയ ആക്ഷൻ ആർക്കിൽ ജീവസുറ്റതാക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ ചലച്ചിത്രനിർമാണത്തിലെ തന്നെ ഒരു നാഴികക്കല്ലായിരിക്കും രാമായണമെന്ന്, ചിത്രത്തിന്റെ പ്രാരംഭ ഷൂട്ടിങ് റിപ്പോർട്ടുകളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു.
മികച്ച ടെക്‌നിഷ്യൻസ്, ലോകോത്തര നിലവാരത്തിലുള്ള വി എഫ്.എക്സ് ടീം, ഗംഭീരമായ സെറ്റുകൾ, അതിനെല്ലാമുപരി കഥക്ക് ജീവൻ നൽകുന്ന അതുല്യ പ്രതിഭകൾ, ഇവയെല്ലാംകൊണ്ടും സമ്പൂർണമാണ് രാമായണ. രാമായണത്തിന്റെ സ്കെയിലിന് അനുയോജ്യമായ രീതിയിൽ, ഹൈ-ഒക്ടേൻ ആക്ഷൻ സീക്വൻസുകൾ കോറിയോഗ്രാഫ് ചെയ്യുന്നതിന് നോറിസ് ഇന്ത്യയിൽ തുടരുകയാണ്. ഇപ്പോൾ നടക്കുന്ന ഈ ഷൂട്ടിങ് ഷെഡ്യൂൾ യാഷിന്റെ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതാണ്.
ഈയടുത്തായി സെറ്റിൽ നിന്നും പുറത്തുവന്ന യാഷിന്റെ ചിത്രങ്ങൾ, രാമായണത്തിനായി താരമെടുക്കുന്ന തയാറെടുപ്പുകളെ എടുത്തുകാണിക്കുന്ന തരത്തിലുള്ളതായിരുന്നു. താരത്തിന്റെ തയാറെടുപ്പുകൾ രാവണന്റെ ശക്തമായ ഒരു പുനരാവിഷ്കരണവും, ആഗോളതലത്തിൽ ഇന്ത്യൻ ആക്ഷൻ ഹീറോസിനെ എങ്ങനെ വിലയിരുത്തുന്നു എന്നതിന്റെ ഒരു പുനർനിർവചനവും ആയിരിക്കും!.
രൺബീർ കപൂറിനൊപ്പം തിരശീലക്കു മുന്നിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനോടൊപ്പം, യാഷ് സഹനിർമാതാവിന്റെ രൂപത്തിൽ കൂടിയെത്തുന്ന, രാമായണ വെറുമൊരു സിനിമ എന്നതിലുപരി ഇന്ത്യൻ ചലച്ചിത്രനിർമാണരംഗത്തെ കാലാതീത അടയാളം ആകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. തുടക്കം മുതൽ തന്നെ ഈ പ്രോജക്ടിൽ പങ്കാളിയായ അദ്ദേഹം, ചിത്രത്തിൻറെ ഓരോ ഘട്ടത്തിലും തന്റെ സൃഷ്ടിപരമായ സംഭാവനകൾ നൽകുന്നു.
നിതീഷ് തിവാരി സംവിധാനം ചെയ്ത് നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന രാമായണ പാർട്ട് 1 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയേറ്ററുകളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

