ഓരോ മാസത്തിനും ഭാവം നൽകി ഹോളിവുഡ് നടിമാരുടെ 'കോവിഡ് കലണ്ടർ ചലഞ്ച്'
text_fieldsറീസ് വിതേഴ്സ്പൂണിൻെറയും മിൻഡി കേലിങിൻെറയും കലണ്ടർ
ന്യൂയോർക്ക്: കോവിഡ് കാലത്ത് ഓരോ മാസത്തിനും എന്ത് ഭാവമായിരിക്കും? അത് പ്രകടിപ്പിക്കുന്ന ഫോട്ടോ കലണ്ടറുമായി രംഗത്തെത്തിയിരിക്കുകയാണ് ചില ഹോളിവുഡ് താരങ്ങൾ. സേന്താഷകരമായ ജനുവരിയിൽനിന്ന് ആകാംക്ഷയുടെ ഫെബ്രുവരിയും ആശങ്കയുടെ മാർച്ചും കടന്ന്, സങ്കടകരമായ ഏപ്രിലും മേയും പിന്നിട്ട്, അനിശ്ചിതാവസ്ഥയുടെ ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളുള്ളതാണ് കലണ്ടർ.
ഹോളിവുഡ് നടി റീസ് വിതേഴ്സ്പൂൺ ആണ് ഇൻസ്റ്റഗ്രാമിൽ ഇതിന് തുടക്കമിട്ടത്. റീസ് വിതേഴ്സ്പൂൺ ചലഞ്ച് എന്ന് വിളിച്ച് അവർ തുടങ്ങിവെച്ച വെല്ലുവിളി മറ്റ് താരങ്ങളും ഏറ്റെടുക്കുകയായിരുന്നു. ഹോളിവുഡ് നടിമാരായ േസാഫിയ ബർഗാറ, മിൻഡി േകലിങ്, കേറ ഡെലവിൻ, കെറി വാഷിങ്ടൺ എന്നിവരൊക്കെ കോവിഡ് കാല കലണ്ടറുമായി രംഗത്തെത്തി. താരങ്ങൾ മാത്രമല്ല, ഒ.ടി.ടി പ്ലാറ്റ്േഫാമുകളായ നെറ്റ്ഫ്ലിക്സും ഹുലുവും ചലഞ്ച് ഏറ്റെടുത്തു. സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് ഈ കലണ്ടറുകൾ.

