Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രശസ്ത ഹോളിവുഡ് നടൻ...

പ്രശസ്ത ഹോളിവുഡ് നടൻ ചാഡ് വിക് ബോസ്മാൻ അന്തരിച്ചു

text_fields
bookmark_border
പ്രശസ്ത ഹോളിവുഡ് നടൻ ചാഡ് വിക് ബോസ്മാൻ അന്തരിച്ചു
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സി​ലെ ക​റു​ത്ത​വ​െൻറ സ്വ​പ്​​ന​ങ്ങ​ൾ​ക്ക്​ സൂ​പ്പ​ർ​ഹീ​റോ പ​രി​വേ​ഷം ന​ൽ​കി​യ 'ബ്ലാ​ക്​ പാ​ന്ത​ർ' നാ​യ​ക​ൻ ചാ​ഡ്​​വി​ക്​ ബോ​സ്​​മാ​ൻ വി​ട​വാ​ങ്ങി. വ​യ​റ്റി​ൽ അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന്​ ലോ​സ്​ ആ​ഞ്​​ജ​ല​സി​ലെ സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 43 വ​യ​സ്സാ​യി​രു​ന്നു. നാ​ലു വ​ർ​ഷം മു​മ്പ്​ വ​ൻ​കു​ട​ലി​ൽ അ​ർ​ബു​ദം സ്ഥി​രീ​ക​രി​ച്ചി​ട്ടും രോ​ഗം വ​ക​വെ​ക്കാ​തെ തു​ട​ർ​ന്നും നി​ര​വ​ധി ഹോ​ളി​വു​ഡ്​ സി​നി​മ​ക​ളി​ൽ വേ​ഷ​മി​ട്ടി​രു​ന്നു.

​ടി.​വി സീ​രി​യ​ലു​ക​ളാ​യ 'തേ​ഡ്​ വാ​ച്ച്​', 'ലോ ​ആ​ൻ​ഡ്​​ ഓ​ർ​ഡ​ർ', 'ഇ.​ആ​ർ' തു​ട​ങ്ങി​യ​വ​യി​ൽ അ​ഭി​ന​യ​ത്തി​ന്​ തു​ട​ക്ക​മി​ട്ട്​ അ​തി​വേ​ഗം ഹോ​ളി​വു​ഡും ക​ട​ന്ന്​ ലോ​ക​ത്തോ​ള​മു​യ​ർ​ന്ന താ​രം 2008ലെ '​ദ എ​ക്​​സ്​​പ്ര​സി'​ലൂ​ടെ​യാ​ണ്​ സി​നി​മ​യി​ലെ​ത്തു​ന്ന​ത്.

അ​മേ​രി​ക്ക​​യെ എ​ന്നും വേ​ട്ട​യാ​ടി​യ വം​ശീ​യ അ​തി​രു​ക​ൾ ഭേ​ദി​ച്ച്​ തി​യ​റ്റ​റു​ക​ൾ കീ​ഴ​ട​ക്കി​യ ക​റു​ത്ത​വ​െൻറ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ജ​യിം​സ്​ ബ്രൗ​ൺ, തു​ർ​ഗു​ഡ്​ മാ​ർ​ഷ​ൽ, ജാ​ക്കി റോ​ബി​ൻ​സ​ൺ എ​ന്നി​വ ബോ​സ്​​മാ​ൻ അ​ന​ശ്വ​ര​മാ​ക്കി. ആ​ഫ്രി​ക്ക​ൻ സം​സ്​​കാ​ര​​ത്തി​െൻറ ആ​ഘോ​ഷ​മാ​യി 2018ൽ ​ലോ​കം മു​ഴു​ക്കെ റി​ലീ​സ്​ ചെ​യ്യ​പ്പെ​ട്ട ബ്ലാ​ക്​ പാ​ന്ത​ർ ​അ​തി​വേ​ഗം ബോ​ക്​​സ്​ ഓ​ഫി​സു​ക​ൾ കീ​ഴ​ട​ക്കി.

മി​ക​ച്ച ചി​ത്രം ഉ​ൾ​പ്പെ​ടെ ആ​റ്​ ഓ​സ്​​ക​ർ നാ​മ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ ചി​ത്രം നേ​ടി​യ​ത്. മൂ​ന്ന്​ അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്​​തു. ബ്ലാ​ക്​ പാ​ന്ത​ർ ചി​ത്ര​ത്തി​ലെ റോ​ൾ 2016ൽ ​ആ​ദ്യ​മാ​യി 'ക്യാ​പ്​​റ്റ​ൻ അ​മേ​രി​ക്ക: സി​വി​ൽ വാ​റി'​ൽ അ​വ​ത​രി​പ്പി​ച്ച ശേ​ഷ​മാ​യി​രു​ന്നു 2018ലും ​തു​ട​ർ​ന്ന്​ 2019ലും ​അ​വെ​ഞ്ചേ​ഴ്​​സ്​ സി​നി​മ​ക​ളി​ൽ ആ​വ​ർ​ത്തി​ച്ച​ത്.

യു.​എ​സി​ൽ പൊ​ലീ​സ്​ ഭീ​ക​ര​ത​ക്കെ​തി​രെ തു​റ​ന്ന ക​ത്തെ​ഴു​തി​യും ശ്ര​ദ്ധേ​യ​നാ​യി. നാ​ലു വ​ർ​ഷം മു​മ്പ്​ വ​ൻ​കു​ട​ലി​ന്​ അ​ർ​ബു​ദം സാ​ര​മാ​യ ഘ​ട്ട​ത്തി​ലെ​ത്തി​യ സ​മ​യ​ത്താ​ണ്​ തി​രി​ച്ച​റി​യു​ന്ന​ത്.

നി​ര​വ​ധി ശ​സ്​​ത്ര​ക്രി​യ​ക​ൾ​ക്കി​ടെ​യും അ​ഭി​ന​യ​ജീ​വി​തം തു​ട​ർ​ന്ന​തി​നൊ​ടു​വി​ൽ അ​ടു​ത്തി​ടെ രോ​ഗം അ​തി​ഗു​രു​ത​ര​മാ​കു​ക​യാ​യി​രു​ന്നു.ലി​റോ​യ്​-​ക​രോ​ലൈ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി സൗ​ത്ത്​​ ക​രോ​ലൈ​നി​ലായിരുന്നു ജനനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hollywoodchadwik boseman
Next Story