Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'രോമാഞ്ച'ത്തിന്റെ ഹിന്ദി റീമേക്ക്; 'കപ്കപി' ട്രെയിലർ പുറത്ത്

text_fields
bookmark_border
രോമാഞ്ചത്തിന്റെ ഹിന്ദി റീമേക്ക്; കപ്കപി ട്രെയിലർ പുറത്ത്
cancel

സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു മാധവൻ രചനയും സംവിധാനവും ചെയ്ത രോമാഞ്ചം എന്ന ചിത്രത്തിൻറെ ഹിന്ദി പതിപ്പ് 'കപ്കപി' ട്രെയിലർ പുറത്തിറങ്ങി. സംഗീത് ശിവനാണ് ഹിന്ദി പതിപ്പിന്റെ സംവിധായകൻ. ശ്രേയസ് തൽപാഡെ, തുഷാർ കപൂർ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം മേയ് 23-ന് പ്രദർശനത്തിനെത്തും. സീ സ്റ്റുഡിയോസ്, ബ്രാവോ എൻറെർടെയിൻമെൻറ് എന്നീ ബാനറുകളിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമ്മിക്കുന്നത്.

ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിബ്ഹി, സോണിയ റാത്തി, വിവേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. അർജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയിൽ എത്തുന്നത് തുഷാർ കപൂറും സൗബിന്റെ വേഷത്തിൽ ശ്രേയസ് തൽപാഡെയുമാണ്. മെഹക്ക് പട്ടേൽ ആണ് ചിത്രത്തിൻറെ സഹനിർമാതാവ്. ഛായാഗ്രഹണം: ദീപ് സാവന്ത്, തിരക്കഥ: സൗരഭ് ആനന്ദ് & കുമാർ പ്രിയദർശി, മ്യൂസിക്: അജയ് ജയന്തി, എഡിറ്റർ: ബണ്ടി നാഗി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. അർജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയിൽ എത്തുന്നത് തുഷാർ കപൂറും സൗബിന്റെ വേഷത്തിൽ ശ്രേയസ് തൽപാഡെയുമാണ്. മെഹക്ക് പട്ടേൽ ആണ് ചിത്രത്തിൻറെ സഹനിർമാതാവ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hindi remake of 'Romancham'; 'Kapkapi' trailer out
Next Story