ഇന്ത്യയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സംവിധായകൻ ആര്?
text_fieldsഇന്ത്യയിലെ സിനിമ താരങ്ങളുടെ പ്രതിഫലം എപ്പോഴും ചർച്ചയാകാറുണ്ട്. എന്നാൽ സംവിധായകരുടെ പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമല്ല. താരങ്ങളെ പോലെ തന്നെ പല സംവിധായകരും വലിയ പ്രതിഫലമാണ് വാങ്ങുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകൻ രാജമൗലിയാണ്.
യുവ സംവിധായകൻ ആറ്റ്ലിയും കൂടുതൽ പ്രതിഫലം ലഭിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ശ്രദ്ധേയമാണ്. മെർസൽ, ബിഗിൽ, ഷാരൂഖ് ഖാൻ നായകനായ ജവാൻ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളിലൂടെ അദ്ദേഹം ഇന്ത്യൻ സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. 2023ൽ പുറത്തിറങ്ങിയ ജവാൻ ഒരു വഴിത്തിരിവായിരുന്നു. ലോകമെമ്പാടുമായി 1100 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്.
ജവാന് ശേഷം ഒരു ചെറിയ ഇടവേള എടുത്ത ശേഷം ആറ്റ്ലി വീണ്ടും സജീവമാകുകയാണ്. അല്ലു അർജുനൊപ്പമാണ് അദ്ദേഹത്തിന്റെ അടുത്ത പ്രോജക്റ്റ്. ജവാനു വേണ്ടി 30 കോടി രൂപ പ്രതിഫലം വാങ്ങിയ സംവിധായകൻ പുതിയ ചിത്രം 100 കോടിക്ക് ഒപ്പുവെച്ചു എന്നാണ് റിപ്പോർട്ട്. ഇതിലൂടെ 2025 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന മൂന്നാമത്തെ സംവിധായകനായി അദ്ദേഹം മാറി.
സംവിധായകരും പ്രതിഫലവും
എസ്.എസ്. രാജമൗലി – 200 കോടി രൂപ
സന്ദീപ് റെഡ്ഡി വംഗ – 100 മുതൽ 150 കോടി രൂപ
അറ്റ്ലി – 100 കോടി രൂപ
രാജ്കുമാർ ഹിരാനി – 80 കോടി രൂപ
സുകുമാർ – 75 കോടി രൂപ
സഞ്ജയ് ലീല ബൻസാലി – 55-65 കോടി രൂപ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

