മോഹൻലാലിനെതിരായ കേസ് റദ്ദാക്കി ഹൈകോടതി; 'പരസ്യത്തിലെ വാഗ്ദാനത്തിൽ ബ്രാൻഡ് അംബാസിഡർക്ക് ഉത്തരവാദിത്തമില്ല'
text_fieldsകൊച്ചി: സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിൽ മോഹൻലാലിനെതിരെ രജിസ്റ്റർ ചെയ്ത രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി ഹൈകോടതി. ജസ്റിസ് സിയാദ് റഹ്മാന്റേതാണ് വിധി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡർ എന്ന നിലയിൽ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം സ്വദേശിയായ ഉപഭോക്താവ് പരാതി നൽകിയത്.
എന്നാൽ, ഉപഭോക്തൃ നിയമത്തിലെ വകുപ്പുകൾ പ്രകാരം മോഹൻലാലും ഉപഭോക്താവും തമ്മിൽ ഒരിടപാടും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് റദ്ദാക്കിയത്. ഉപഭോക്തൃ നിയമപ്രകാം അർഹമായ സേവനം ലഭിച്ചില്ലെങ്കിൽ ഇതുസംബന്ധിച് ഉചിതമായ സ്ഥലത്ത് പരാതിപ്പെടാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
പരസ്യത്തിൽ വാഗ്ദാനം ചെയ്ത തുകയ്ക്ക് വായ്പ ബാങ്കിൽ നിന്നു ലഭിച്ചില്ലെന്നും ഇതിനു ബ്രാൻഡ് അംബാസഡർക്ക് ഉത്തരവാദിത്തം ഉണ്ടെന്നുമായിരുന്നു പരാതി.
പരാതിക്കാരും മോഹൻലാലും തമ്മിൽ നേരിട്ട് ഒരു ഇടപാടും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ സ്ഥാപനത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് മോഹൻലാൽ ചെയ്തത്. പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ബ്രാൻഡ് അംബാസഡർക്ക് ഉത്തരവാദിത്തമില്ലെന്നും കോടതി വ്യക്തമാക്കി.
നേരത്തെ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മിഷനും സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനും മോഹൻലാലിനെ കേസിൽ നിന്ന് ഒഴിവാക്കാൻ വിസമ്മതിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

