Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right100 കോടി പ്രഭാസ്,...

100 കോടി പ്രഭാസ്, ബച്ചൻ 10 കോടി, ദുൽഖർ, കമൽഹാസൻ; 'കൽക്കി 2898 എ.ഡി'യിലെ താരങ്ങളുടെ പ്രതിഫലം

text_fields
bookmark_border
Here’s How Much Prabhas, Deepika & Amitabh Bachchan Charged For The Film Kalki 2898 AD
cancel

പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുകോൺ, കമൽ ഹാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൽക്കി 2898 എ.ഡി'. വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്താണ് ചിത്രം നിർമിക്കുന്നത്. സയൻസ് ഫിക്ഷൻ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രം മെയ് ഒമ്പതിനാണ് തിയറ്ററുകളിൽ എത്തുന്നത്.

ബോളിവുഡ് താരം ദീപിക പദുകോണിന്റെ ആദ്യ തെന്നിന്ത്യൻ ചിത്രമാണ് കൽക്കി 2898 എ.ഡി. 600 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിലെ നടിയുടെ പ്രതിഫലം 20 കോടിയാണത്രേ. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 100 കോടി രൂപയാണ് പ്രഭാസിന്റെ പ്രതിഫലം. അമിതാഭ് ബച്ചൻ 10 കോടി, കമൽ ഹാസൻ 15, ബോളിവുഡ് താരം ദിശ പഠാണി രണ്ട് കോടി, ദുൽഖർ സൽമാൻ മൂന്ന് കോടി, പശുപതി 50 ലക്ഷം എന്നിങ്ങനെയാണ് താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് പുറത്തുവരുന്ന വിവരം.എന്നാൽ പ്രതിഫലത്തെക്കുറിച്ച് ഔദ്യോഗികമായി കൽകിയുടെ നിർമാതാക്കൾ പ്രതികരിച്ചിട്ടില്ല.

സയൻസ് ഫിക്ഷൻ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം 2020 ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചത്. ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ഈ പ്രഭാസ് ചിത്രം ഏറ്റവും ചെലവേറിയ ഇന്ത്യന്‍ സിനിമയായിട്ടാണ് എത്തുന്നത്. വൈജയന്തി മൂവീസ് നിര്‍മിക്കുന്ന അമ്പതാമത്തെ ചിത്രമായിട്ടാണ് കൽക്കി 2898 എ.ഡി തിയറ്ററുകളിലെത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amitabh BachchanPrabhasDeepika PadukoneKalki 2898 AD
News Summary - Here’s How Much Prabhas, Deepika & Amitabh Bachchan Charged For The Film Kalki 2898 AD
Next Story