Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലോകേഷ് സിനിമാറ്റിക് യൂനിവേഴ്സിലെ അടുത്ത ചിത്രം കൈതി 2; ആദ്യ ഭാഗത്തേക്കാൾ 10 ഇരട്ടി വലിപ്പമുള്ള ചിത്രമെന്ന് നിർമാതാവ്
cancel

'ലോകേഷ് സിനിമാറ്റിക് യൂനിവേഴ്സി'ലെ അടുത്ത ചിത്രം കൈതി 2; ആദ്യ ഭാഗത്തേക്കാൾ 10 ഇരട്ടി വലിപ്പമുള്ള ചിത്രമെന്ന് നിർമാതാവ്

text_fields
bookmark_border
Listen to this Article

വിക്രം എന്ന ചിത്രത്തിന്റെ ചരിത്ര വിജയത്തിന് പിന്നാലെ ഏറെ ചർച്ചയാവുകയാണ് ലോകേഷ് കനകരാജും കാർത്തിയും ഒന്നിച്ച കൈതി എന്ന ചിത്രം. എന്നാൽ, രണ്ടാം ഭാഗത്തിനുള്ള മരുന്നിട്ട് അവസാനിപ്പിച്ച ചിത്രവുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണിപ്പോൾ നിർമാതാവായ എസ്.ആർ പ്രഭു. കൈതിയേക്കാൾ പത്തിരട്ടി വലുപ്പമുള്ള ചിത്രമാകും കൈതി 2 എന്ന് അദ്ദേഹം പറഞ്ഞു.

സൂപ്പർ ഹിറ്റ് ചിത്രം വിക്രത്തിനുശേഷമുള്ള ലോകേഷിന്റെ അടുത്ത പ്രോജക്ട് വിജയ്ക്കൊപ്പമാണ്. ആ ചിത്രം പൂർത്തിയായതിനു ശേഷം കൈതി 2 ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കാര്‍ത്തിയുടെ ഇരുപത്തിയഞ്ചാം ചിത്രമായിട്ടായിരിക്കും കൈതി 2 തിയറ്ററുകളിലെത്തുക.

അതേസമയം, കൈതിയിൽ തുടങ്ങി വിക്രമിലൂടെ പുതിയ സിനിമാറ്റിക് യൂനിവേഴ്സാണ് ലോകേഷ് കനകരാജ് സൃഷ്ടിച്ചിരിക്കുന്നത്. ആരാധകർ ''ലോകേഷ് സിനിമാറ്റിക് യൂനിവേഴ്സ്' എന്ന് അതിന് പേരുമിട്ടിരിക്കുകയാണ്. കൈതി സിനിമയിലെ പല കഥാപാത്രങ്ങളെയും വിക്രത്തിലും ലോകേഷ് കൊണ്ടുവന്നിരുന്നു. മാനഗരം, മാസ്റ്റർ എന്നീ രണ്ട് സിനിമകൾ മാറ്റി നിർത്തി കൈതിയും വിക്രമും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെട്ട സിനിമകളാണെന്ന് ലോകേഷ് തന്നെ വ്യക്തമാക്കിയിരുന്നു.

കാര്‍ത്തിയെ നായകനാക്കി 2019ല്‍ ലോകേഷ് തിരക്കഥ എഴുതി സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് കൈതി. കാര്‍ത്തിയെ കൂടാതെ നരേന്‍, അര്‍ജുന്‍ ദാസ്, ജോര്‍ജ്ജ് മരിയന്‍, ഹരീഷ് പേരടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. രണ്ടാം ഭാഗത്തിന്‍റെ സൂചനകള്‍ നല്‍കിയായിരുന്നു കൈതി അവസാനിച്ചത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Here's how Lokesh Kanagaraj and makers plan on Kaithi sequel
Next Story