'ഹലോ മമ്മി' ഒ.ടി.ടിയിൽ എത്തി
text_fieldsവൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫാന്‍റസി കോമഡി ചിത്രം ഹലോ മമ്മി ഒ.ടി.ടിയിലെത്തി. ആമസോൺ പ്രൈം വിഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നവംബറിൽ തിയേറ്റർ റിലീസ് ചെയ്ത ചിത്രം ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് ഒ.ടി.ടിയിലെത്തിയത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
നവദമ്പതികളായ ബോണിയുടെയും സ്റ്റെഫിയുയെയും കഥയാണ് ഹലോ മമ്മി. ഹാസ്യം, പ്രണയം, ഫാന്‍റസി, ഹൊറർ തുടങ്ങിവ ചേർത്താണ് ചിത്രം അണിയിച്ചൊരുക്കിയത്. കഴിഞ്ഞ വർഷം നവംബർ 21നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ജോണി ആന്‍റണി, ജഗദീഷ്, അജു വർഗീസ്, ജോമോൻ ജ്യോതിർ, അദ്രി ജോ, ബിനു പണിക്കർ എന്നിവരും ചിത്രത്തിലുണ്ട്. ബോളിവുഡ് നടൻ സണ്ണി ഹിന്ദുജയും പ്രധാന വേഷത്തിൽ എത്തുന്നു.
ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സാഞ്ചോ ജോസഫാണ് ഹലോ മമ്മിയുടെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചത്. ജേക്‌സ് ബിജോയ്, അസ്വിൻ റാം എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്. ഛായാഗ്രഹണം പ്രവീൺ കുമാർ, ചിത്രസംയോജനം ചമൻ ചാക്കോ, ഗാനരചന മു. രി, സുഹൈൽ കോയ എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

