ഹാരി പോട്ടറിന് പുതിയ മുഖം; പിന്നാലെ കമന്റ് ബോക്‌സ് ഓഫ് ചെയ്ത് എച്ച്.ബി.ഒ
text_fieldsബ്രിട്ടീഷ് എഴുത്തുകാരിയായ ജെ.കെ. റൗളിങ് എഴുതിയ ഫാന്റസി നോവലുകളുടെ പരമ്പരയാണ് ഹാരി പോട്ടര്‍. ഒരുപാട് ആരാധകരുള്ള ഹാരി പോട്ടറിന്‍റെ സീരിസിനും ജനപ്രീതി ഏറെയാണ്. ഇപ്പോഴിതാ എച്ച്.ബി.ഒയുടെ പുതിയ അപ്ഡേറ്റിൽ അതൃപ്തി പ്രകടിപ്പിക്കുകയാണ് നെറ്റിസൺസ്. ഹാരി പോട്ടറിന്റെ റീബൂട്ട് സിനിമയെത്തുന്നു എന്നത് മുമ്പ് വലിയ വാര്‍ത്തയായിരുന്നു. അതിനായി കഴിഞ്ഞ വര്‍ഷം മാസങ്ങള്‍ നീണ്ട ഗ്ലോബല്‍ കാസ്റ്റിങ് കോളുകള്‍ വിളിച്ചിരുന്നു. ഇപ്പോള്‍ ഈ സിനിമയിലെ കാസ്റ്റിങ് പുറത്തുവിട്ടിരിക്കുകയാണ് എച്ച്.ബി.ഒ.
ഡൊമിനിക് മക്ലോഗിൻ ഹാരി പോട്ടറായും അറബെല്ല സ്റ്റാന്റൺ ഹെർമാനിയായും അലിസ്റ്റർ സ്റ്റൗട്ട് റോൺ വീസ്ലിയായും വേഷമിടും. ഓഡീഷനെത്തിയ 30,000 കുട്ടികളിൽ നിന്നാണ് മൂവരെയും തിരഞ്ഞെടുത്തത്. റോൺ വീസ്ലിയായി വേഷമിടുന്ന അലിസ്റ്റർ സ്റ്റൗട്ട് ആദ്യമായാണ് അഭിനയിക്കുന്നത്. ഡൊമിനിക് മക്ലോഗിനും അറബെല്ല സ്റ്റാന്റനും മുമ്പ് ഓരോ സീരീസുകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കാസ്റ്റിങ് പുറത്ത് വിട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പുതിയ കാസ്റ്റിങ്ങിനെ വിമര്‍ശിച്ചുകൊണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എച്ച്.ബി.ഒ കമന്റ് സെക്ഷനുകള്‍ ഓഫ് ചെയ്തിട്ടുണ്ട്. അതേസമയം കുട്ടി അഭിനേതാക്കളെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടും നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. രണ്ട് മാസത്തിനകം പുതിയ പരമ്പരയുടെ ചിത്രീകരണം ആരംഭിക്കും. ഹാരി പോട്ടർ പരമ്പരയിലെ പ്രധാന വില്ലൻ കഥാപാത്രമായി വോൾഡ്മോർട്ടായി ഇനി ആരെത്തും എന്ന് മാത്രമാണ് അറിയാനുള്ളത്. ഹാരി പോട്ടർ സിനിമയിൽ റെയ്ഫ് ഫൈൻസായിരുന്നു വോൾഡ്മോർട്ട് ആയി വേഷമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

