ഹരിവരാസനം പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്
text_fieldsതിരുവനന്തപുരം : ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാരം ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരന്‍ തമ്പിക്ക്. സര്‍വ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്കാരമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ അറിയിച്ചു.
1 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മകരവിളക്ക് ദിവസമായ ജനുവരി 14ന് രാവിലെ എട്ടിന് സന്നിധാനം ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ദേവസ്വം മന്ത്രി സമ്മാനിക്കും. പ്രശസ്ത സംഗീതജ്ഞ പാല്‍ക്കുളങ്ങര കെ.അംബികാദേവി, ദേവസ്വം സെക്രട്ടറി കെ.ബിജു, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ ബി.എസ്.പ്രകാശ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
സ്വാമി അയ്യപ്പന്‍ അടക്കമുള്ള 85 സിനിമകള്‍ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയ ശബരിമല യാത്ര, അയ്യപ്പ ഭക്തിഗാനങ്ങള്‍ എന്നീ ആല്‍ബങ്ങളിലൂടെയും ഗാനരചയിതാവായും ശ്രദ്ധേയനാണു ശ്രീകുമാരന്‍ തമ്പി. ‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു’, ‘ഉഷസന്ധ്യകള്‍ തേടിവരുന്നു’, ‘അകത്തും അയ്യപ്പന്‍ പുറത്തും അയ്യപ്പന്‍’ എന്നിവ അദ്ദേഹം രചിച്ച ഭക്തിഗാനങ്ങളില്‍ ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

