'അഴകേ നീ എന്നെ പിരിയല്ലേ....' മലയാളികളെ ഒന്നടങ്കം ആരാധകരാക്കിമാറ്റിയ ആ അല്ലു അർജ്ജുൻ ചിത്രം 20 വർഷത്തിന് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നു...
text_fieldsഅന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് അല്ലു അർജ്ജുൻ. മലയാളികൾ സ്നേഹത്തോടെ അദ്ദേഹത്തെ മല്ലു അർജ്ജുൻ എന്നാണ് വിളിക്കുന്നത്. അല്ലുവിന്‍റെ ആദ്യകാല സിനിമകൾ എല്ലാം കേരളത്തിൽ വലിയ വിജയങ്ങൾ ആയിരുന്നു. ഇതിൽ പ്രധാനപ്പെട്ട സിനിമയാണ് 'ഹാപ്പി'. എ. കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.
ഗീത ആർട്സിന്‍റെ ബാനറിൽ അല്ലു അരവിന്ദ് നിർമിച്ച ചിത്രം വീണ്ടും റീ റിലീസിന് എത്തിക്കുന്നത് രഥക് ആർട്‌സിന്‍റെ ബാനറിൽ ഖാദർ ഹസൻ ആണ്. അല്ലു അർജ്ജുന്റെ പിറന്നാൾ പ്രമാണിച്ച് ഏപ്രിൽ എട്ടിന് ആണ് ഹാപ്പി റീ റിലീസിനെത്തുക. ഏപ്രിൽ എട്ടിന് ചിത്രത്തിന്‍റെ മലയാളം പതിപ്പും റിലീസ് ചെയ്യും. 4K അൾട്ര ഇംപാക്റ്റ് ആണ് ചിത്രം റീ റിലീസിന് ഒരുക്കുന്നത്. കേരളത്തിൽ വമ്പൻ വരവേൽപ്പ് തന്നെ ഹാപ്പിക്ക് ഈ രണ്ടാം വരവിലും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. 2006ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അല്ലു അർജ്ജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ യുവാൻ ശങ്കർ രാജയുടെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടുകയുണ്ടായി. വാർത്തപ്രചരണം: പി. ശിവപ്രസാദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

