വിജയ്‌യുടെ 'എൻഡ് ഗെയ്മിൽ' ഹനുമാൻകൈൻഡ്! അനിരുദ്ധുമായി ഒന്നിച്ചെന്ന് റിപ്പോർട്ട്
text_fieldsതമിഴകത്തിന്‍റെ പ്രിയപ്പെട്ട നായകൻ ദളപതി വിജയ് യുടെ കരിയറിലെ അവസാന ചിത്രം ജനനായകനിൽ പ്രശസ്ത റാപ്പർ ഹനുമാൻ കൈൻഡ് പാടുന്നതായി റിപ്പോർട്ട്. ബിഗ് ഡ്വാഗ്സ് റൺ ഇറ്റ് അപ്പ് എന്നീ റാപ്പുകൾ ആലപിച്ച് ലോകം മുഴുവൻ ശ്രദ്ധ നേടിയ റാപ്പറാണ് മലയാളി കൂടിയായ ഹനുമാൻകൈൻഡ്.
രാഷ്ട്രീയ പ്രവേശനം നടത്തിയ വിജയ് യുടെ അവസാനമായി ഇറങ്ങുന്ന ചിത്രമാണ് എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജന നായകൻ. അനിരുദ്ധാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അനിരുദ്ധിന്‍റെ സംഗീതത്തിൽ ഹനുമാൻ കൈൻഡിന്‍റെ ശബ്ദം കേൾക്കാനുള്ള ആവേശത്തിലാണ് ആരാധകർ.
വിജയ്‌യോടൊപ്പം പൂജ ഹെഗ്‌ഡെയും ബോബി ഡിയോളും അഭിനയിക്കുന്ന ചിത്രം അടുത്ത വർഷം ജനുവരി 9 ന് ലോകമെമ്പാടും റിലീസ് ചെയ്യും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണിത്. വിജയ്‌യുടെ അവസാന ചിത്രമായതിനാൽ ആരാധകർക്കിടയിൽ വലിയ പ്രതീക്ഷകളാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.
ഇവരെ കൂടാതെ പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ.വി.എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണയാണ് ചിത്രം നിര്‍മിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.