Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസിനിമക്കുള്ളിലെ...

സിനിമക്കുള്ളിലെ സിനിമയുമായ്‌‌ "ഹലാല്‍ ലൗ സ്റ്റോറി" ട്രെയ്‌ലര്‍ പുറത്തിറങ്ങി

text_fields
bookmark_border
സിനിമക്കുള്ളിലെ സിനിമയുമായ്‌‌ ഹലാല്‍ ലൗ സ്റ്റോറി ട്രെയ്‌ലര്‍ പുറത്തിറങ്ങി
cancel

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള കോമഡി-ഡ്രാമ "ഹലാൽ ലൗ സ്റ്റോറി" യുടെ ട്രെയ്‌ലര്‍ ആമസോൺ പ്രൈം വീഡിയോ പുറത്തിറക്കി. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരോടൊപ്പം മറ്റു കഥാപാത്രങ്ങളായി പാർവതി തിരുവോത്ത്, സൗബിൻ ഷാഹിർ എന്നിവരും എത്തുന്നു. സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത ''ഹലാൽ ലൗ സ്റ്റോറി" നിർമ്മിച്ചിരിക്കുന്നത് ആഷിക് അബു, ഹർഷാദ് അലി, ജസ്ന ആശിം എന്നിവർ ചേർന്നാണ്.

വളരെയധികം ആചാരനിഷ്ഠയുള്ള കുടുംബത്തിൽ നിന്നുള്ള, ചലച്ചിത്ര നിർമ്മാണത്തിൽ തല്‍പ്പരനായ തൗഫീക്ക് എന്ന ചെറുപ്പക്കാരനും സമാന ആഗ്രഹമുള്ള തന്റെ സംഘടനാ സുഹൃത്തുക്കളായ റഹീമും ഷെരീഫും സിനിമ ചെയ്യാമെന്ന ആശയവുമായി മുന്നോട്ട് പോകുന്നതും ചലച്ചിത്രനിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും മതപരമായ മാർഗനിർദേശങ്ങൾ ക്രൂ പാലിക്കുമ്പോൾ വലിയ ആശയക്കുഴപ്പങ്ങൾ സംഭവിക്കുന്നതുമാണ്‌‌ ട്രെയ്‌ലറില്‍.

ചിത്രത്തിന്റെ തിരക്കഥ സക്കരിയയും മുഹ്‌സിൻ പരാരിയും ചേർന്നാണ് രചിച്ചത്. അജയ് മേനോന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ബിജിബാല്‍, ഷഹബാസ് അമന്‍, റെക്‌സ് വിജയന്‍, യാക്‌സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്.

ഇന്ത്യയിലും മറ്റ് 200 രാജ്യങ്ങളിലും പ്രദേശങ്ങളിലും ഉള്ള പ്രൈം അംഗങ്ങൾക്ക് 2020 ഒക്ടോബർ 15 മുതൽ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ആമസോൺ പ്രൈം വീഡിയോയിൽ മാത്രമായി ''ഹലാൽ ലൗ സ്റ്റോറി " കാണാൻ സാധിക്കും.

ട്രെയ്‌ലര്‍ കാണാം:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam MovieHalal Love Story
Next Story