Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസക്കരിയയുടെ ഹലാൽ ലവ്​...

സക്കരിയയുടെ ഹലാൽ ലവ്​ സ്​റ്റോറി ഒടിടി റിലീസിന്​​; മോഷൻ പോസ്റ്റർ പുറത്തുവിട്ടു

text_fields
bookmark_border
സക്കരിയയുടെ ഹലാൽ ലവ്​ സ്​റ്റോറി ഒടിടി റിലീസിന്​​; മോഷൻ പോസ്റ്റർ പുറത്തുവിട്ടു
cancel

സുഡാനി ഫ്രം നൈജീരിയ എന്ന സൂപ്പർഹിറ്റ്​ ചിത്രത്തിന്​ ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ഹലാല്‍ ലവ് സ്റ്റോറിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈമിലൂടെ ഒക്ടോബര്‍ 15 ന്‌ സിനിമ ലോകമെമ്പാടുമായി റിലീസ്​ ചെയ്യും. ഇന്ദ്രജിത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്‍റണി, ഷറഫുദ്ദീന്‍, സൌബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവരാണ്​ ചിത്രത്തിൽ പ്രധാനവേഷങ്ങളിലുള്ളത്​.

സംവിധായകന്‍ സക്കരിയയും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആഷിക് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈജു ശ്രീധരന്‍ എഡിറ്റിംഗും അജയ് മേനോന്‍ ചായാഗ്രഹണവും നിര്വ്വഹിക്കുന്ന ചിത്രത്തില്‍ ബിജിബാല്‍, ഷഹബാസ് അമന്‍, റെക്സ് വിജയന്‍, യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ സംഗീതം ഒരുക്കിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ashiq abumuhsin parariHalal love storyZakariya K
Next Story