Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ആമിർ ഖാൻ...

'ആമിർ ഖാൻ വാക്കുപാലിച്ചിരുന്നെങ്കിൽ ​ചേട്ടൻ ഇന്നും ജീവിച്ചിരിക്കുമായിരുന്നു' -നടൻ അനുപം ശ്യാമിന്‍റെ സഹോദരൻ

text_fields
bookmark_border
anupam shyam-Aamir Khan
cancel
camera_alt

ആമിർ ഖാൻ, അനുപം ശ്യാം

ന്യൂഡൽഹി: ലഗാൻ, മംഗൾ പാണ്ഡേ എന്നീ ചിത്രങ്ങളിൽ ആമിർ ഖാനൊപ്പം അഭിനയിച്ച അനുപം ശ്യാം തിങ്കളാഴ്ചയാണ്​ അന്തരിച്ചത്​. വൃക്ക അണുബാധയെ തുടർന്ന്​ ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹത്തിന്‍റെ ഒന്നിലധികം അവയവങ്ങൾ പ്രവർത്തന രഹിതമായിരുന്നു. എന്നാൽ ആമിർ ഖാൻ വാക്കുപാലിച്ചിരുന്നെങ്കിൽ തന്‍റെ സഹോദരൻ ഇന്നും​ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നാണ്​ അനൂപമിന്‍റെ സഹോദരൻ അനുരാഗ് പറയുന്നത്​. ​

സഹോദരന്​ ആമിർ ഖാൻ വായ്​പ നൽകാമെന്ന്​ വാഗ്​ദാനം ചെയ്​തിരുന്നതായു​ം പിന്നീട്​ നടൻ വിളിച്ചാൽ എടുക്കാതെയായതായും പ്രമുഖ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ അനുരാഗ്​ കുറ്റപ്പെടുത്തി.

'ഞങ്ങളുടെ മാതാവ്​ ഉത്തർപ്രദേശിലെ പ്രതാപ്​ഗഢിലുള്ള ഗ്രാമത്തിലാണ്​ കഴിയുന്നത്​. അമ്മയുടെ അടുത്ത്​ പോയി താമസിക്കാൻ സഹോദരന് നല്ല​ താൽപര്യമുണ്ടായിരുന്നു. ഗ്രാമത്തിൽ ഡയാലിസിസ്​ കേന്ദ്രമില്ലാത്തതിനാൽ സഹോദരന്​ അവിടേക്ക്​ പോകാൻ സാധിക്കുമായിരുന്നില്ല. ഇതോടെയാണ്​ നാല്​ മെഷീനുകൾ സ്​ഥാപിച്ച്​ ഗ്രാമത്തിൽ ഡയാലിസിസ്​ കേന്ദ്രം തുടങ്ങാനായി ആമിർ ഖാനോട്​ സാമ്പത്തിക സഹായം ആവശ്യപ്പെട്ടത്​. നിങ്ങൾക്ക്​ നാലല്ല അഞ്ച്​ മെഷീൻ വാങ്ങാമെന്ന്​ ഉറപ്പ്​ നൽകിയ ആമിർ സെക്രട്ടറിയുമായി സംസാരിച്ച ശേഷം വിവരമറിയിക്കാമെന്ന്​ പറഞ്ഞു. എന്നാൽ ഒന്നും സംഭവിച്ചില്ല. ചേട്ടന്‍റെ കോളുകൾ എടുക്കാത്ത ആമിർ മെസേജുകൾ പോലും വായിക്കാതായി. അതോടെ അമ്മയെ കാണാനുള്ള ചേട്ടന്‍റെ ആഗ്രഹം നടന്നില്ല. അമ്മ മരിച്ചപ്പോൾ അന്ത്യകർമങ്ങൾ ചെയ്യാൻ പോലും സാധിക്കാതെയാണ്​ ചേട്ടനും വിടവാങ്ങിയത്​' -അനുരാഗ്​ പറഞ്ഞു.

ആമിർ ഫോൺകോളുകളോട്​ പ്രതികരിക്കാതായപ്പോൾ സഹോദരന്​ വേദനിച്ചെങ്കിലും അദ്ദേഹം ഒരിക്കലും അത്​ പ്രകടിപ്പിച്ചിരുന്നില്ല. അദ്ദേഹത്തിന്​ അസുഖം ബാധിച്ചപ്പോൾ സിനിമ മേഖലക്ക്​ പുറത്ത്​ നിന്നുള്ള ആളുകളാണ്​ സഹായിച്ചതെന്നും സഹോദരൻ പറഞ്ഞു.

'വലിയ ബ്രാൻഡുകളായി കണക്കാക്കുന്ന ഇവർക്ക്​ സ്വന്തം ആളുകളെ സഹായിക്കാൻ കഴിയാത്തതെന്താണ്​? നിങ്ങൾ മരിക്കുമ്പോൾ ഈ സമ്പത്ത് കൊണ്ടുപോകാൻ കഴിയില്ല. സിനിമ വ്യവസായത്തിന് പുറത്ത് സർക്കാർ സഹായത്തിനായി കേഴുന്ന നമ്മുടെ ആളുകളെ എന്തുകൊണ്ട് സഹായിക്കാൻ കഴിയില്ല? ഒരുപാട് അഭിനേതാക്കളും കൊറിയോഗ്രാഫർമാരും മറ്റ് ടെക്നീഷ്യൻമാരും കടുത്ത പ്രതിസന്ധിയിലായ വേളയിലും നമ്മുടെ വലിയ താരങ്ങൾ മുഷ്ടി ചുരുട്ടി ഇരിക്കുകയാണ്​'- അനുരാഖ്​ കുറ്റപ്പെടുത്തി.

സഹജീവികളെ സഹായിക്കുമായിരുന്ന അനൂപം തന്നേക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിച്ചതോടെ സ്വന്തമായി ഒരു വീട​്​ പോലും നിർമിക്കാൻ സാധിച്ചില്ല. സുഹൃത്തും നടനുമായ യശ്​പാൽ ശർയാണ്​ അനുപം ശ്യാമി​െന്‍റ മരണവാർത്ത പുറത്തുവിട്ടത്​. മൻ കീ ആവാസ്; പ്രതീഗ്യയെന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ്​ 63കാരനായ അനുപം ശ്ര​േദ്ധയനാകുന്നത്​. ഓസ്​കാർ ചിത്രം 'സ്ലം​ ഡോഗ്​ മില്ല്യണയർ', ബണ്ടിത്​ ക്യൂൻ, സത്യ, ദിൽസേ, ലഗാൻ തുടങ്ങിയ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന്​ നേരത്തേയും ഇദ്ദേഹം ചികിത്സ തേടിയിരുന്നു. കഴിലഞ്ഞവർഷം അദ്ദേഹം ഡയാലിസിസിന്​ വിധേയനായിരുന്നു. മൻ കീ ആവാസ്; പ്രതീഗ്യയുടെ രണ്ടാം സീസൺ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ്​ അപ്രതീക്ഷിത മരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aamir khanBollywood NewsDialysis CenterAnupam Shyam
News Summary - 'Had Aamir Khan kept his promise, my brother would be alive', says late actor Anupam Shyam's brother
Next Story