ഹൊറർ ചിത്രം 'ഗു' വിന് ക്ലീൻ യു.എ സർട്ടിഫിക്കറ്റ്, തിയറ്ററിലേക്ക്
text_fieldsമണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിച്ച് മനു രാധാകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഗു എന്ന ചിത്രത്തിന് ക്ലീൻ യു.എ.സർട്ടിഫിക്കറ്റ്. ഹൊറർ പശ്ചാത്തലത്തിലൂടെ ഒരു സൂപ്പർ നാച്വറൽ ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നത്.
കുട്ടികൾക്ക് ഏറെ പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മാളികപ്പുറത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ദേവനന്ദയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ പോന്ന ഒരു ക്ളീൻ എൻറർടൈന റായിരിക്കും ഈ ചിത്രം.
സൈജുക്കുറുപ്പാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരഞ്ജ മണിയൻ പിള്ള രാജു, അശ്വതി മനോഹരൻ, മണിയൻ പിള്ള രാജു,കുഞ്ചൻ, നന്ദിനിഗോപാലകൃഷ്ണൻ, ലയാ സിംസൺ, ദേവേന്ദ്രനാഥ് ശങ്കരനാരായണൻ, വിജയ് നെല്ലീസ്, ഗൗരി ഉണ്ണിമായാ, അനീന ആഞ്ചലാ, ഗോപികാ റാണി എന്നിവരും ബാലതാരങ്ങളായ ആൽവിൻ, മുകുന്ദ്, പ്രയാൻ പ്രജേഷ്, ആദ്യാഅമിത്, അഭിജിത് രഞ്ജിത്ത് എന്നിവരാണ് മറ്റ താരങ്ങൾ.
ഗാനങ്ങൾ: ബിനോയ്കൃഷ്ണൻ,സംഗീതം. ജോനാഥൻ ബ്രൂസ്,ഛായാഗ്രണം - ചന്ദ്രകാന്ത് മാധവൻ,എഡിറ്റിങ് - വിനയൻ,മേക്കപ്പ് - പ്രദീപ് രംഗൻ,കോസ്റ്റ്യം ഡിസൈൻ -ദിവ്യാ ജോബി , കലാസംവിധാനം - ത്യാഗു,പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് -ഹരി കാട്ടാക്കട,പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ.എസ്,പി. ആർ. ഒ- വാഴൂർ ജോസ്- എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.മെയ് പതിനേഴിന് ചിത്രം റിലീസ് ചെയ്യും.

