പൃഥ്വിരാജ് സുകുമാരൻ നായകനായ സൂപ്പർഹിറ്റ് ചിത്രം എസ്രയ്ക്ക് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ ജെയ് കെ. സുരാജ് വെഞ്ഞാറമൂടിനേയും കുഞ്ചാക്കോ ബോബനേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് ഓഗസ്റ്റ് സിനിമാസാണ്. ഗര്‍ര്‍ര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പേര് തന്നെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.
നടന്‍ പൃഥ്വിരാജാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിെൻറ അണിയറ പ്രവര്‍ത്തകര്‍ക്ക് നടൻ ആശംസകള്‍ നേരുകയും ചെയ്തു. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. മൃഗശാലയുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നതെന്നാണ് പോസ്റ്ററില്‍ നിന്നും സൂചന ലഭിക്കുന്നത്.